ശബരിമലയിൽ സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്; ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് ആവശ്യവും

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് ആവ‍‍ര്‍ത്തിച്ച് എൻഎസ്എസ്

NSS Praised kerala government in sabarimala pilgrimage should be a national pilgrimage center

പത്തനംതിട്ട : ശബരിമലയിൽ സംസ്ഥാന സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്എസ്  മുഖപത്രമായ സർവീസിലിലെ ലേഖനത്തിലെ പരാമര്‍ശം. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം അടക്കം സർക്കാർ വേഗത്തിൽ പരിഹരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 

അതേ സമയം, ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് എൻഎസ്എസ് ആവർത്തിച്ചു. ദേശീയ തീർത്ഥാടന കേന്ദ്രമാക്കി ശബരിമലയെ പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചു. ഭക്തർക്ക് സുഗമ ദർശനം ഉറപ്പാക്കാൻ വൈദഗ്ധ്യം നിറഞ്ഞ തീർത്ഥാടന ഭരണ സംവിധാനം ഉണ്ടാവണം. തീർത്ഥാടനത്തിന്റെ അനുഷ്‌ഠാന പ്രാധാന്യം നിലനിർത്താനും സംരക്ഷിക്കാനും കാലികമായ നടപടികൾ ആവശ്യമെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളിൽനിന്നുപോലും ഭക്തജനങ്ങൾ തീർത്ഥാടകരായി ശബരിമലയിൽ എത്തുന്നുണ്ട്. അനുഷ്‌ഠാനപരവും, ഭക്തിപരവുമായ തനിമ കാത്തുസൂക്ഷിക്കുവാനുള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടാകേണ്ടതാണ്. പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് അനുഷ്‌ഠാനപരമായ വിവരങ്ങൾ കൃത്യമായി നൽകുന്ന സംവിധാനം ഉണ്ടാവണമെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു. 

ഹെഡ് ലൈറ്റ് അണച്ചില്ല, വഴിയിൽ നിർത്തിയ കെഎസ്ആ‌ർടിസി പിന്നെ സ്റ്റാർട്ടായില്ല! ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചു

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios