'യുവജന കമ്മീഷൻ ചട്ടങ്ങൾ മറികടന്ന് ഒരു തുകയും വാങ്ങിയിട്ടില്ല,തെളിവുകളില്ലാത്ത വാർത്തകളാണ് പുറത്തു വരുന്നത്'

2018 മെയ് 26 നാണ് ശമ്പളം ഒരു ലക്ഷമാക്കിയുള്ള ചട്ടം വന്നത്.മുൻ അധ്യക്ഷൻ ആർ. വി രാജേഷ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു.അതിൽ വന്ന വിധിയിലാണ് തന്നിലേക്കുള്ള ആരോപണങ്ങളും പൊട്ടിപ്പുറപ്പെട്ടതെന്നും ചിന്ത ജെറോം

not taken any amount beyond the rules, salary arrears controversy  is without any evidence,says Chintha jerome

തിരുവന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ശമ്പളകുടിശ്ശികയായി എട്ടരലക്ഷം രൂപ അനുവദിച്ചതിലെ വിവാദങ്ങള്‍ തള്ളി യുവജനകമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം രംഗത്ത്.ശമ്പളമില്ലാതെയാണ് ആദ്യ ഘട്ടങ്ങളിൽ പ്രവർത്തിച്ചത്.തെളിവുകളില്ലാത്ത വാർത്തകളാണ് പുറത്തു വരുന്നത്.2018 മെയ് 26 നാണ് ശമ്പളം ഒരു ലക്ഷമാക്കിയുള്ള ചട്ടം വന്നത്.32 ലക്ഷം ലഭിക്കുമെന്നുള്ള വാർത്ത എന്ത് അടിസ്ഥാനത്തിൽ ആണ് പുറത്തു വരുന്നത്. മുൻ അധ്യക്ഷൻ ആർ. വി രാജേഷ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു.അതിൽ വന്ന വിധിയിലാണ് തന്നിലേക്കുള്ള ആരോപണങ്ങളും പൊട്ടിപ്പുറപ്പെട്ടത്.ആർ.വി രാജേഷിന് ശമ്പള കുടിശ്ശിക അനുവദിക്കാൻ കോടതി ഉത്തരവായി.അല്ലാതെ ഒരു തുകയും ഞാൻ കൈപ്പറ്റിയിട്ടില്ല. അദ്ദേഹമാണ് സർക്കാരിന് അപേക്ഷ നൽകിയത്.ചട്ടങ്ങൾ വരുന്നതിന് മുൻപ്  വാങ്ങിയ അഡ്വാൻസ് ക്രമപ്പെടുത്തണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ  യോഗത്തിന് പോയതും സ്വന്തം ചെലവിലാണ്.കമ്മീഷൻ ചട്ടങ്ങൾ മറികടന്ന് ഒരു തുകയും വാങ്ങിയിട്ടില്ലെന്നും ചിന്ത ജെറോം വ്യക്തമാക്കി.

അതേ സമയം ചിന്ത ജെറോമിനു കുടിശ്ശിക തുക അനുവദിച്ചത് തന്‍റെ  അപേക്ഷയിൽ അല്ലെന്നു മുൻ യുവജന കമ്മീഷൻ ചെയർമാൻ ആര്‍ വി രാജേഷ് പറഞ്ഞു.ചിന്തക്ക് ശമ്പളം സർക്കാർ നിശ്ചയിച്ചതിനു പിന്നാലെയാണ് താൻ സർക്കാരിന് അപേക്ഷ നൽകിയത് .തനിക്ക് ശമ്പളം അനുവദിച്ചു തരണം എന്ന കോടതി ഉത്തരവ് സർക്കാർ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

 

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷക്ക് വൻതുകയുടെ ശമ്പളകുടിശ്ശിക നൽകുന്നത്. കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത് 2016 ഒക്ടോബർ നാലിന്.ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത് 2017 ജനുവരി 6 ന്. 2018   ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരുലക്ഷമായി ഉയർത്തി. 2018 മെയ് 26ന് ശമ്പളം ഒരുലക്ഷമാക്കി ഉത്തരവിറക്കി. നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്നായിരുന്നു യുവജനക്ഷേമവകുപ്പിനുള്ള ചിന്തയുടെ അപേക്ഷ. രണ്ട് തവണ ഈ അപേക്ഷ ധനവകുപ്പ് തള്ളി. കഴിഞ്ഞ സെപ്റ്റംബർ 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന ഉത്തരവിറക്കി. എന്നാൽ  ചിന്ത ധനമന്ത്രിക്ക് നൽകി വീണ്ടും അപേക്ഷ നൽകി. ഒടുവിൽ കഴിഞ്ഞ നവംബറിൽ ചിന്തക്ക് 17 മാസത്തെ ശമ്പള കുടിശ്ശിക നൽകാമെന്ന് തീരുമാനിച്ച് ധനവകുപ്പ് യുവജനക്ഷേമവകുപ്പിന് കുറിപ്പ് നൽകി. കുടിശ്ശിക നൽകേണ്ടെന്ന മുൻ തീരുമാനമാണ് തിരുത്തിയത്. കുടിശ്ശിക അനുവദിച്ച് ഉത്തരവിറേക്കണ്ടത് യുവജനക്ഷേമവകുപ്പാണ്.

Latest Videos
Follow Us:
Download App:
  • android
  • ios