'പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ലീഡേഴ്സ് മീറ്റില്‍ പ്രഖ്യാപനവുമായി കെ മുരളീധരനും ടിഎന്‍ പ്രതാപനും

ഇരുവരും തീരുമാനം തിരുത്തണമെന്ന് നേതാക്കള്‍,പാർട്ടി പറയുന്നത് അനുസരിക്കുമെന്ന് ടി എൻ പ്രതാപന്‍.രാഹുൽ ഗാന്ധിക്ക് തീരുമാനമെടുക്കാമെന്ന് കെ മുരളീധരന്‍

not ready for parlaiment contest says k muraleedharan and tn prathapan

സുല്‍ത്താന്‍ബത്തേരി: കെപിസിസി ലീഡേഴ്സ് മീറ്റില്‍ വികാരനിർഭര രംഗങ്ങൾ. പാർലമെന്‍റ്  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് കെ.മുരളീധരനും ടി ൻ പ്രതാപനും പ്രഖ്യാപിച്ചു.പാർട്ടിയുടെ നെറ്റിപ്പട്ടമാണ് മുരളീധരൻ എന്ന് വി ഡി സതീശൻ പ്രതികരിച്ചു.യുദ്ധമുഖത്ത് പടവാൾ ഉറയിലിടുന്ന നേതാവിന്‍റെ  മകനല്ലെന്ന് മുരളി ഓർക്കണമെന്നും സതീശൻ  പറഞ്ഞു..ഇരുവരും തീരുമാനം തിരുത്തണമെന്ന് ബെന്നി ബെഹനാനും ആവശ്യപ്പെട്ടു. പാർട്ടി പറയുന്നത് അനുസരിക്കുമെന്ന് ടി എൻ പ്രതാപന്‍ മറുപടി നല്‍കി.രാഹുൽ രാഹുൽ ഗാന്ധിക്ക് തീരുമാനം എടുക്കാമെന്ന് കെ മുരളീധരന്‍ മറുപടി നല്‍കി.

വയനാട്ടിൽ നടക്കുന്ന കെപിസിസിയുടെ ലീഡേഴ്സ് മീറ്റിൽ കടുത്ത വിമർശനങ്ങൾ തുടരുകയാണ്. സംഘടന സംവിധാനം ദുർബലമെന്നും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പരാതികൾ ഉയർന്നു. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കുമെന്ന് കെസി വേണുഗോപാൽ എംപി മറുപടി നൽകി.പാർട്ടി പുനസംഘടന വേഗത്തിലാക്കാൻ  തീരുമാനമായി.. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുൻകൈയെടുത്താണ് നേതാക്കൾക്കിടയിലെ എതിർപ്പുകൾ പരിഹരിക്കുന്നത്. ഇന്നലെ രാത്രി കേരളത്തിൽ നിന്നുള്ള എംപിമാരുമായി പ്രത്യേകം ചർച്ച നടത്തി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും എംപിമാരും ചേർന്നുള്ള യോഗവും ഉണ്ടായി.  പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഇന്ന് ചർച്ചചെയ്യും

Latest Videos
Follow Us:
Download App:
  • android
  • ios