വീണ്ടും കെഎസ്ഇബിയുടെ നടപടി; സ്കൂള്‍ തുറക്കല്‍ തിരക്കിനിടെ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി, സംഭവം പാലക്കാട്
ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ വിവരം അറിയിച്ചതായി ഡിഇഒ ഓഫീസ് അറിയിച്ചു.
പാലക്കാട്: വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്ന നടപടി തുടര്‍ന്ന് കെഎസ്ബി. ഇത്തവണ പാലക്കാട് ഡിഇഒ ഓഫീസിനാണ് പണി കിട്ടിയത്. വൈദ്യുതി കുടിശ്ശിക അടക്കാത്തതിനാല്‍ പാലക്കാട് ഡിഇഒ ഒഫീസിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. ഇത് രണ്ടാം തവണയാണ് ഓഫീസിലെ ഫ്യൂസ് ഊരുന്നത്.
24016 രൂപ കുടിശ്ശികയായ പശ്ചാത്തലത്തിലാണ് കണക്ഷന്‍ വിച്ഛേദിച്ചത്. അധ്യയനം ആരംഭിക്കാനിരിക്കെയുണ്ടാകുന്ന തിരക്കുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ഓഫീസിലെ ഫ്യൂസ് ഊരിയത്.കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ വിവരം അറിയിച്ചതായി ഡിഇഒ ഓഫീസ് അറിയിച്ചു.