കലൂരിലെ നൃത്ത പരിപാടിക്ക് ചില്ലിക്കാശ് വിനോദനികുതി അടച്ചില്ല, സംഘാടകർക്ക് നോട്ടീസ് അയക്കുമെന്ന് കൊച്ചി മേയർ

സംഘാടകർ കോർപ്പറേഷന്‍റെ  ഒരനുമതിയും വാങ്ങിച്ചില്ല , മര്യാദയില്ലാത്ത സംഘാടനമെന്ന് എം.അനിൽ കുമാർ

no tax paid for kaloor stadium dance programme, will serve notice to organisers says kochi mayor

എറണാകുളം: എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്കേറ്റ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെത് മര്യാദയില്ലാത്ത സംഘാടനമെന്ന് കൊച്ചി മേയര്‍ എം.അനിൽ കുമാർ. തന്നെ സംഘാടകർ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്, അപ്പോൾ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നു. ജിസിഡിഎ ചെയർമാനും വിളിച്ചെങ്കിലും പോയില്ല. സംഘാടകർ കോർപ്പറേഷന്‍റെ  ഒരനുമതിയും വാങ്ങിച്ചില്ല. കോർപറേഷനെ സമീപിച്ചുപോലും ഇല്ല. ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും എം.അനിൽ കുമാർ പറഞ്ഞു.

സ്റ്റേഡിയത്തിൽ നടന്നത് ടിക്കറ്റ് വച്ച് പണം പിടിച്ചുള്ള പരിപാടിയാണ്. അതിന് ചില്ലികാശ് വിനോദ നികുതി അടച്ചിട്ടില്ല. കോര്‍പറേഷന്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.പരിപാടിയുടെ സംഘാടകർക്ക് ഉടൻ നോട്ടിസ് അയക്കുമെന്നും മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 

Latest Videos
Follow Us:
Download App:
  • android
  • ios