വീണയ്ക്ക് സർവീസ് ടാക്സ് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല,ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിച്ചു:കുഴല്‍നാടന്‍
ബാംഗ്ലൂർ കമ്മിഷണറേറ്റ് ടാക്സിൽ നിന്ന് കിട്ടിയ വിവരാവകാശ രേഖ മുൻനിർത്തിയാണ് ആരോപണം.മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ വീണ വീജയന്‍റെ സർവീസ് ടാക്സ് രജിസ്ട്രേഷൻ വിവരങ്ങൾ തേടി വിവരാവകാശ അപേക്ഷ നൽകിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍.
എന്നാല്‍ വിവരങ്ങൾ ലഭ്യമല്ലെന്നാണ് മറുപടി കിട്ടിയത്.വീണയെ സംരക്ഷിക്കാൻ ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിച്ചു.1.72 കോടിക്ക് നികുതി അടച്ചോ എന്നായിരുന്നു തന്‍റെ ചോദ്യം.നിയമ പ്രകാരം സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടി എന്നായിരുന്നു മന്ത്രി പറഞ്ഞത്.2017 മുതലുള്ള ജിഎസ്ടിയുടെ കാര്യമാണ് മന്ത്രി പറഞ്ഞത്.
മാസപ്പടി കേസിൽ, രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യ നിലപാട് എന്നതായിരുന്നു സിപിഎമ്മിന്‍റെ ആദ്യ ന്യായീകരണം.ജിഎസ്ടി അടച്ചതിനാൽ അഴിമതി അല്ലെന്നതായിരുന്നു സിപിഎം പറഞ്ഞത്.1.72 കോടിക്ക് ജിഎസ്ടി അടച്ചെന്നായിരുന്നു സിപിഎം ആവർത്തിച്ചത്അക്കാര്യത്തിൽ പരിശോധന ആവശ്യപെട്ട് ധനമന്ത്രിക്ക് താൻ കത്ത് നൽകിയിരുന്നു
സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടിയെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
വീണയ്ക്ക് സർവീസ് ടാക്സ് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.ബാംഗ്ലൂർ കമ്മിഷണറേറ്റ് ടാക്സിൽ നിന്ന് കിട്ടിയ വിവരകാശ രേഖ മുൻനിർത്തിയാണ് ആരോപണം.സിഎംആർഎല്ലിൽ നിന്ന് എക്സലോജിലേക്ക് പോയ പണം അഴിമതി പണം എന്നാണ് SFIO കോടതിയിൽ അറിയിച്ചത്.ഇതേ കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണം എന്നായിരുന്നു തന്‍റെ ആവശ്യം.
1.72 കോടി രൂപയിൽ ജിഎസ്ടിക്ക് മുമ്പ് എത്ര രൂപ വീണയ്ക്ക് ലഭിച്ചെന്നത് അന്വേഷിക്കണം.1.72 കോടി രൂപയ്ക്ക് മുഴുവനായി നികുതി അടച്ചെന്ന് ആരും പറഞ്ഞിട്ടില്ലമുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം.ചില പോരാട്ടങ്ങളിൽ ദൈവം കൂടെ നിൽക്കും.മാസപ്പടി കേസ് മുന്നോട്ട് കൊണ്ട്ടപോകാനുള്ള അനുമതി പാർട്ടി തനിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.