ലൈംഗികാതിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് തിരിച്ചടിയായത് ഹണി റോസ് നൽകിയ നിർണായക രഹസ്യ മൊഴി

കേസിൽ ഏറ്റവും നിർണായകമായതും ഹണി ഇന്നലെ എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയാണ്. 

no bail for boche boby chemmanur case honey rose 164 statement was crucial evidence

കൊച്ചി : ലൈംഗികാതിക്ഷേപ കേസിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യാപേക്ഷയിൽ തിരിച്ചടിയായത് ഹണി റോസ് കോടതിയിൽ നൽകിയ നിർണായക രഹസ്യമൊഴി. കേസിൽ ഏറ്റവും നിർണായം ഹണി ഇന്നലെ എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയാണ്. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റിൽ ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതരമായ പരാമർശങ്ങളുണ്ടെന്നാണ് സൂചന. 

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബോബിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന സമയത്ത് ശരീരത്തിൽ സ്പർശിച്ചും ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയുമാണ് ബോബി ഉപദ്രവം തുടങ്ങിയതെന്നാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ‌ഒരു ജിമ്മിന്റെ ഉദ്ഘാടന സമയത്ത് ദ്വയാർഥ പ്രയോഗം ആവർത്തിച്ചു. അതിനുശേഷം പല അഭിമുഖങ്ങളിലും തനിക്ക് നേരെ നടത്തിയ ലൈംഗിക അധിക്ഷേപങ്ങൾ അടക്കമാണ് ഹണി റോസിന്റെ പരാതി.   

കേസിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് വിധി കേട്ട ഉടനെ ദേഹാസ്വാസ്ഥ്യമുണ്ടായി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി ചെമ്മന്നൂർ പ്രതികൂട്ടിൽ തളർന്നു ഇരുന്നു. തുടർന്ന് ബോബിയെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. വൈദ്യ പരിശോധനയ്ക്കായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റും.  

ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്; ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യമില്ല, റിമാന്‍ഡില്‍


 

Latest Videos
Follow Us:
Download App:
  • android
  • ios