എഡിഎം നവീൻ ബാബു കേസ്: ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല, മുൻകൂർജാമ്യ ഹർജിയിലെ വിധി കാത്ത് പൊലീസും

മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്.

no arrest of pp divya till tuesday on adm naveen babu death case

കണ്ണൂർ : എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ, പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്. കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശയത്തിലാവുകയും ചെയ്തതോടെ, കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്.

എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗം നടന്നിട്ട് പതിനാല് ദിവസമായി. ഏക പ്രതി പി പി ദിവ്യ ഇപ്പോഴും അന്വേഷണസംഘത്തിന് മുന്നിലെത്തിയിട്ടില്ല. തലശ്ശേരി കോടതി മുൻകൂർ ജാമ്യ ഹർജിയിൽ ഉത്തരവ് പറയുക ചൊവ്വാഴ്ചയാണ് . അതുവരെ പൊലീസ് അറസ്റ്റിനില്ല. ഹാജരാകില്ലെന്ന് പി പി ദിവ്യയോട് അടുത്ത കേന്ദ്രങ്ങളും ഇന്നലെ വ്യക്തമാക്കി. ദിവ്യ കണ്ണൂർ ജില്ലയിൽ തന്നെയുണ്ടെന്നാണ് വിവരം. യാത്രയയപ്പ് യോഗ ദിവസത്തെ വിവരങ്ങളറിയാൻ കൂടുതൽ പേരുടെ മൊഴിയെടുക്കുകയാണ് പൊലീസ്. കളക്ടറുടെ ഗൺമാൻ ഉൾപ്പെടെയുളളവരെ ഇന്നലെ കണ്ടു. റവന്യൂ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് ഇതുവരെ മന്ത്രിയുടെ കയ്യിലെത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ പ്രസ്താവന തളളി സിപിഐ, പൂരം കലങ്ങിയത് തന്നെയെന്ന് ബിനോയ് വിശ്വം; കലക്കിയതെന്ന് സുനിൽ കുമാർ

കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തതോടെ ,ദിവ്യയുടേത് സദുദ്ദേശ നടപടിയെന്ന് പ്രതിരോധിച്ച കണ്ണൂർ സിപിഎം വെട്ടിലായി.  സർവീസ് ചട്ടം ലംഘിച്ച് കച്ചവട സ്ഥാപനം തുടങ്ങിയ ആൾക്ക് വേണ്ടി, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലിരുന്ന ദിവ്യയുടെ ഇടപെടൽ സംശയത്തിലായി. വ്യക്തിഹത്യയെന്ന പൊലീസ് റിപ്പോർട്ടും പ്രശാന്തിന് വേണ്ടിയുളള ശുപാർശയും ദിവ്യക്കെതിരെ പാർട്ടി നടപടി ഉറപ്പിക്കുന്നുവെന്നാണ് വിവരം.ബുധനാഴ്ച ചേരുന്ന നേതൃയോഗങ്ങളിൽ തീരുമാനം വന്നേക്കും. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി നീക്കിയതിനാൽ കൂടുതൽ നടപടി വേണ്ടെന്നും വനിതാ നേതാവെന്ന പരിഗണന നൽകണമെന്നും അഭിപ്രായമുളളവരുണ്ട്. 

 എഡിഎമ്മിൻ്റെ മരണം: ഒടുവിൽ പ്രശാന്തിന് സസ്പെൻഷൻ; നടപടി ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയതിന് പിന്നാലെ

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios