വിജയൻ്റെ ആത്മഹത്യ: വിവാദം അന്വേഷിക്കുന്ന കെപിസിസി സമിതി നാളെ വയനാട്ടിലെത്തും, വിട്ടിലെത്തി തെളിവ് ശേഖരിക്കും

കെ പി സി സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി എന്‍ പ്രതാപന്‍, സണ്ണി ജോസഫ്, കെ ജയന്ത് എന്നിവരാണ് സമിതി അംഗങ്ങള്‍

NM Vijayan Wayanad DCC treasurer suicide case KPCC investigation team will visit Wayanad tomorrow

തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എൻ എം വിജയൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദം അന്വേഷിക്കാൻ കെ പി സി സി ചുമതലപ്പെടുത്തിയ സമിതി നാളെ വയനാട്ടിലെത്തും. അന്വേഷണ സമിതി രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഡി സി സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. അതിന് ശേഷം അന്തരിച്ച വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ വീട്ടിലും സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി വിശദമായ അന്വേഷണം നടത്തും.

'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ

കെ പി സി സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ മുന്‍ എം പി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് സമിതി അംഗങ്ങള്‍. ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പിയാണ് പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios