എൻഎം വിജയൻ്റെ മരണം: ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കൾ വയനാട്ടിലില്ല, മൊബൈലുകൾ സ്വിച്ച്ഡ് ഓഫ്

വയനാടിലെ ഡിസിസി ട്രഷററുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വയനാട് വിട്ടു

NM Vijayan suicide Congress leaders left wayanad mobile phones switched off

കൽപ്പറ്റ: ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ വയനാട്ടിലില്ല. ഐസി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചനും കെ കെ ഗോപിനാഥും വയനാട് ജില്ലയിൽ ഇല്ലെന്നാണ് വിവരം. നേതാക്കളുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. എൻഡി അപ്പച്ചൻ ഇന്നലെ തിരുവനന്തപുരത്തെ പാർട്ടി പരിപാടിയിൽ പങ്കെടുത്തിരുന്നു. ഐസി ബാലകൃഷ്ണൻ തിരുവനന്തപുരത്താണെന്ന് എംഎൽഎയുടെ ഓഫീസ് പറയുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കേസിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. മൂന്ന് പ്രതികളും ജില്ല വിട്ടത് ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. മൂവരും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. എങ്കിലും ജില്ല വിട്ട് മാറിനിൽക്കുന്ന സാഹചര്യത്തിൽ അറസ്റ്റിന് സാധ്യതയേറിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios