വയനാട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പ്രതിരോധിക്കാതെ ഒരു വിഭാഗം, മിണ്ടാതെ പ്രിയങ്ക ഗാന്ധിയും; നേതാക്കൾ ഒളിവിൽ

ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ വയനാട് കോൺഗ്രസിൽ കടുത്ത പ്രതിസന്ധി

NM Vijayan suicide abetment case put Wayanad congress in crisis

കൽപ്പറ്റ: വയനാട് കോൺഗ്രസിൽ വൻ പ്രതിസന്ധി. പ്രബലരായ രണ്ട് നേതാക്കൾ പ്രതികളായതോടെ ജില്ലയിലെ പാർട്ടി പ്രതിസന്ധിയിലായി. രാഷ്ട്രീയ സാഹചര്യം ചർച്ചചെയ്യാൻ യോഗം വിളിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയിലാണ് ഡിസിസി ഓഫീസ്. പ്രതിസന്ധി കടുക്കുമ്പോഴും ഒരു വിഭാഗം പ്രതിരോധിക്കാതെ മാറിനിൽക്കുകയാണ്. സംഭവത്തിൽ പ്രിയങ്ക ഗാന്ധി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എംഎൽഎയും ഡിസിസി പ്രസിഡൻ്റും പ്രതികളായിട്ടും വിജയൻ്റെ മരണത്തിൽ പോലും വയനാട് എംപി പ്രതികരിച്ചിട്ടില്ല.

ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ വയനാട്ടിലില്ലാത്ത സ്ഥിതിയാണ്. അറസ്റ്റ് ഭയന്ന് ഇവർ മാറിനിൽക്കുന്നുവെന്നാണ് കരുതുന്നത്. ഐസി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചനും കെ കെ ഗോപിനാഥും വയനാട് ജില്ലയിൽ ഇല്ലെന്ന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സ്ഥിരീകരിക്കുന്നു. നേതാക്കളുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. എൻഡി അപ്പച്ചൻ ഇന്നലെ തിരുവനന്തപുരത്തെ പാർട്ടി പരിപാടിയിൽ പങ്കെടുത്തിരുന്നു. ഐസി ബാലകൃഷ്ണൻ തിരുവനന്തപുരത്താണെന്ന് എംഎൽഎയുടെ ഓഫീസ് പറയുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios