ജയിലിൽ കുടുക്കാൻ നീക്കമെന്ന് അൻവർ; ആക്രമണം നടത്തിയവർ ക്രിമിനലുകളെന്ന് പൊലീസ്, ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാന്‍ഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂര്‍ത്തിയായി. തന്നെ ജയിലിൽ കുടുക്കാൻ ശ്രമമെന്ന് അൻവര്‍. ആക്രമണം നടത്തിയവര്‍ ക്രിമിനലുകളെന്ന് പ്രൊസിക്യൂഷൻ.

nilambur Forest Office attack case latest updates  PV Anvar MLA  bail plea in court

മലപ്പുറം:നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാന്‍ഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നതിനായി മാറ്റി. ഇന്ന് വൈകിട്ട് തന്നെ വിധി പറയാൻ ശ്രമിക്കാമെന്നും കോടതി അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ട് വൈകിക്കാൻ നീക്കം നടന്നുവെന്നും ജയിലിൽ കുടുക്കാൻ ശ്രമം നടന്നുവെന്നും പിവി അൻവറിന് വേണ്ടി ഹാജരായി അഭിഭാഷകൻ വാദിച്ചു.

അതേസമയം, കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും ആക്രമണം നടത്തിയത് മറ്റു കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണസംഘത്തിന് മുന്നിൽ എപ്പോൾ വേണമെങ്കിലും എത്ര നേരവും ഹാജരാകാമെന്നും ജനുവരി 17ന് നിയമസഭ തുടങ്ങുകയാണെന്നും അതിൽ പങ്കെടുക്കുന്നത് തടയാൻ ആണ് നീക്കമെന്നും പിവി അൻവര്‍ വാദിച്ചു. 

സമാനമായ പരാതി സാജൻ സ്കറിയക്കെതിരെയും നൽകിയിട്ടുണ്ട്. എന്നാൽ, അതിൽ നടപടിയില്ല. ചേലക്കര കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായതാണ്. ആനയുടെ ആക്രമണത്തിൽ ആൾ മരിച്ചത് ആസൂത്രിതമാണോ എന്ന് അൻവർ ചോദിച്ചു. ജനപ്രതിനിധിക്ക് പ്രതിഷേധിക്കാൻ അവകാശം ഇല്ലേ?. സമരത്തിൽ നിലമ്പൂരുകാർ മാത്രം പങ്കെടുക്കാവൂ എന്നുണ്ടോ?. തനിക്കെതിരായ കേസുകൾ കെട്ടി ചമ്മച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അൻവര്‍ വാദിച്ചു. 

അറസ്റ്റ് നിർബന്ധം ആകുന്ന എന്ത് സാഹചര്യം ആണ് ഉള്ളതെന്നും എന്തിന് തിരക്കിട്ട് കോടതിയിൽ ഹാജരാക്കിയെന്നും അൻവറിന്‍റെ അഭിഭാഷകൻ വാദിച്ചു. നോട്ടീസ് നൽകിയിരുന്നെങ്കിൽ താൻ നേരിട്ട് ഹാജരാകുമായിരുന്നുവെന്നും മറ്റു പ്രതികളെ തിരിച്ചറിയാനാണ് തന്നെ കസ്റ്റഡിയിൽ വേണമെന്ന് പറയുന്നതെന്നും  ഇതു പോലെ അറസ്റ്റ് നടക്കുകയാണെങ്കിൽ കേരളത്തിൽ പൊതുപ്രവർത്തനം നടക്കില്ലെന്നും അൻവര്‍ വാദിച്ചു. ഏത് സമയത്തും അന്വേഷണത്തിന് ഹാജരാകാമെന്നും ജാമ്യം നൽകണമെന്നും അൻവര്‍ വാദിച്ചു.

എല്ലാ ജില്ലകളിലും വന്യമൃഗശല്യം ഉണ്ട്. അതിലെ ഇരകളാണ് സമരത്തിന് വന്നതെന്നും അതിന് പിന്നിൽ ആസൂത്രണം ഇല്ലെന്നും കസ്റ്റഡിയിൽ ഉള്ളവരുടെ പേര് പോലും മനസിലാക്കാൻ കഴിയാത്തവർക്ക് മറ്റു പ്രതികളെ കണ്ടെത്താൻ തന്നെ കസ്റ്റഡിയിൽ വേണം എന്ന് പറയുന്നത് തമാശയാണെന്നും പിവി അൻവര്‍ വാദിച്ചു. വീട്ടിൽ നിന്നാണ് തന്നെ രാത്രി അറസ്റ്റ് ചെയ്തത്. താൻ ഒളിവിൽ അല്ല, ജനപ്രതിനിധിയാണ്. നാശനഷ്ടങ്ങളുടെ കണക്ക് ആദ്യ റിപ്പോർട്ടിൽ ഇല്ല.  ഉച്ചയ്ക്ക് 12.45ന് കസ്റ്റഡിയിൽ എടുത്തവരുടെ പേര് വൈകിട്ട് 4.46ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിൽ ഇല്ലെന്നും സമരം സമാധാനപരമായിരുന്നെന്ന് അൻവർ വാദിച്ചു.

അൻവർ മാത്രമാണ് തിരിച്ചറിയാൻ കഴിയുന്നയാളായി ഉണ്ടായിരുന്നതെന്ന് പ്രൊസിക്യൂഷൻ മറുപടി നൽകി. പരിക്ക് പറ്റിയ പൊലീസുകാർ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ആണ് കേസ് രജിസ്റ്റർ ചെയ്തത്. അതാണ് പേര് ഇല്ലാത്തതിന് കാരണം. ഉച്ചയ്ക്ക് 12 മണി മുതൽ കസ്റ്റഡിയിൽ ഉള്ളവരുടെ പേര് എഫ്ഐആറിൽ ഇല്ലാത്തത് എന്തെന്ന് കോടതി ചോദിച്ചു. നാലു മണിക്കൂർ നേരം ഉണ്ടായിട്ടും എന്താണ് പേര് ഇല്ലാത്തത് എന്താണെന്നും കോടതി ചോദിച്ചു. അൻവറിന്‍റെ നേതൃത്വത്തിലാണ് 40 പ്രവർത്തകർ വന്നത്. പൊതു മുതൽ നശിപ്പിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ആക്രമണം നടത്തിയത്. ഇവര്‍ മറ്റു കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനലുകളാണെന്നും അൻവറിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും പ്രൊസിക്യൂഷൻ വാദിച്ചു.

ഹാപ്പിയാണ്, ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും അൻവർ; എംഎൽഎയെ ജയിലിലെത്തി സന്ദർശിച്ച് ബന്ധുവും പിഎയും

പുതിയതരം തട്ടിപ്പ്! പണം ബാങ്ക് ട്രാൻസ്ഫർ ചെയ്ത സ്ലിപ്പ് കാണിച്ച് കവർന്നത് 1.80 ലക്ഷം രൂപയ്ക്കുള്ള ആറ് ഫോണുകൾ

ക്രഷറിൽ നിന്ന് കല്ല് തെറിച്ച് വീണു; വീട്ടിൽ കിടക്കുകയായിരുന്ന ഗര്‍ഭിണിക്ക് പരിക്ക്, അപകടമൊഴിവായത് തലനാരിഴക്ക്


 

Latest Videos
Follow Us:
Download App:
  • android
  • ios