Malayalam News Live : ഷിരൂരില്‍ അര്‍ജുന്‍ ദൗത്യം ഇന്ന് വീണ്ടും തുടങ്ങും, നാവികസേനയെത്തും

news live updates today 13 August 2024

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് തുടങ്ങും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തും. ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

11:54 AM IST

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

മലപ്പുറം മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഡൂർ ഉർദുനഗർ സ്വദേശി ബാദുഷയാണ് മരിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സുസുകി ഷോറൂമിൽ ജീവനക്കാരൻ ആണ് ബാദുഷ. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

11:54 AM IST

മലയാളി വിദ്യാർത്ഥി അശ്വിന്റെ മൃതശരീരം കണ്ടെടുത്തു

കേന്ദ്ര ഭരണ പ്രദേശമായ ദമനിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങി തിരകളിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതശരീരം കടലിൽ നിന്നും കണ്ടെടുത്തു. ദമൻ സമാജം അംഗം പന്തളം സ്വദേശി മുരളീധരൻ നായരുടെയും പ്രീതയുടേയും മകനായ അശ്വിൻ മുരളിയെയാണ് (20) ഞായറാഴ്ച ഉച്ചക്ക്  സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായത്.

11:53 AM IST

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരി മരിച്ചു

കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ  അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്. 

11:53 AM IST

ഒറ്റ രാത്രി കൊണ്ട് ഒറ്റയായി ഹാനി, കൂട്ടായി ഉമ്മൂമ്മ മാത്രം

ഒരു ​ഗ്രാമത്തെ അപ്പാടെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കിയ വൻദുരന്തത്തെ ഓർത്തെടുക്കുകയാണ് പതിനഞ്ചുകാരനായ മുഹമ്മദ് ഹാനി.  വയനാട്ടിലെ മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ മുഹമ്മദ് ഹാനിക്ക് ഉറ്റവരെയെല്ലാം നഷ്ടമായി. ഉമ്മയും ഉപ്പയും  സഹോദരങ്ങളും ബന്ധുക്കളും എല്ലാവരും ഉരുൾപൊട്ടലിൽ മുഹമ്മദ് ​ഹാനിയുടെ കൺമുന്നിലൂടെയാണ് ഒലിച്ചുപോയത്. നാല് മണിക്കൂർ ചെളിയിൽ പുതഞ്ഞുകിടന്ന ഹാനി രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്. ഉമ്മുമ്മയെ രക്ഷപ്പെടുത്തിയതും ഹാനിയാണ്. മാതാപിതാക്കളും സഹോദരങ്ങളും അടുത്ത കുടുംബക്കാരും എല്ലാം ഒറ്റരാത്രി കൊണ്ട് ഒലിച്ചു പോയ ദുരന്തദിനത്തെ ഓർത്തെടുക്കുകയാണ് മുഹമ്മദ് ഹാനി 

11:52 AM IST

മെഡിക്കൽ സർവീസസ് കോർപറേഷനിൽ വിജ്ഞാപനം ഇല്ലാതെ നിയമിച്ചത് 186 പേരെ

ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ കേരള മെഡിക്കൽ സര്‍വ്വീസസ് കോര്‍പറേഷനിൽ 186 പേരെ നിയമിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അതിൽ 135 പേര്‍ ഇപ്പോഴും വിവിധ തസ്തികകളിൽ തുടരുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് രേഖ. പിഎസ്‍സി പരിധിയിലല്ലാത്ത നിയമനങ്ങൾ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന സര്‍ക്കാർ നിബന്ധന കാറ്റിൽ പറത്തിയാണ് നിയമനങ്ങളത്രയും നടന്നിട്ടുള്ളത്.

11:51 AM IST

ബം​ഗാളിലെ ഡോക്ടർ നേരിട്ടത് അതിക്രൂരപീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബം​ഗാളിൽ ക്രൂരപീഡനത്തിന് ഇരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനിത ഡോക്ടർ നേരിട്ടത് അതിക്രൂരപീഡനമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യഭാ​ഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വയറ്റിലും കഴുത്തിലും മർദനമേറ്റിരുന്നു. അതുപോലെ കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ​ഗ്ലാസ് തറച്ചു കയറിയിട്ടുണ്ട്. മരണം സംഭവച്ചത് പുലർച്ചെ മൂന്നിനും അഞ്ച് മണിക്കും ഇടയിലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിയുടെ ഫോൺ നിറയെ അശ്ലീലവീഡിയോകളെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക ശേഷം പ്രതി പോലീസ് ബാരക്കിൽ പോയി ഉറങ്ങിയെന്നും പൊലീസ് പറഞ്ഞു. 

11:51 AM IST

മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ വീട്ടിൽ എൻഐഎ റെയ്ഡ്

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ റെയ്ഡ് നടത്തി എൻഐഎ. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്. എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. 

11:50 AM IST

വയനാട്ടിൽ ഇന്ന് വിദ്​ഗ്ധസംഘമെത്തും

ഉരുൾപൊട്ടൽ ദുരിതമുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളിൽ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങൾ വാസയോഗ്യം ആണോ എന്ന് പരിശോധിക്കുന്ന സംഘം ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദർശനം നടത്തും. 

11:48 AM IST

കോട്ടയം ന​ഗരസഭ പെൻഷൻ തട്ടിപ്പ്

കോട്ടയം നഗരസഭയിലെ ജീവനക്കാരനായിരുന്ന അഖിൽ സി.വര്‍ഗീസ് നടത്തിയ പെൻഷൻ തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക്. അന്വേഷണമേറ്റെടുത്ത് 5 ദിവസം കഴിഞ്ഞിട്ടും ഒളിവിലുളള അഖിലിനെക്കുറിച്ച് ഒരുവിവരവും കിട്ടാത്തത് രാഷ്ട്രീയ സ്വാധീനം മൂലമെന്നാണ് ആരോപണം. ഗൗരവമുളള തട്ടിപ്പായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് സൂചന.

6:17 AM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി, ഹൈക്കോടതി വിധി ഇന്ന്

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പറയുക. റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു ഹർജിക്കാരന്റെ വാദം.

11:54 AM IST:

മലപ്പുറം മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഡൂർ ഉർദുനഗർ സ്വദേശി ബാദുഷയാണ് മരിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സുസുകി ഷോറൂമിൽ ജീവനക്കാരൻ ആണ് ബാദുഷ. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

11:54 AM IST:

കേന്ദ്ര ഭരണ പ്രദേശമായ ദമനിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങി തിരകളിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതശരീരം കടലിൽ നിന്നും കണ്ടെടുത്തു. ദമൻ സമാജം അംഗം പന്തളം സ്വദേശി മുരളീധരൻ നായരുടെയും പ്രീതയുടേയും മകനായ അശ്വിൻ മുരളിയെയാണ് (20) ഞായറാഴ്ച ഉച്ചക്ക്  സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായത്.

11:53 AM IST:

കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ  അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്. 

11:53 AM IST:

ഒരു ​ഗ്രാമത്തെ അപ്പാടെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കിയ വൻദുരന്തത്തെ ഓർത്തെടുക്കുകയാണ് പതിനഞ്ചുകാരനായ മുഹമ്മദ് ഹാനി.  വയനാട്ടിലെ മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ മുഹമ്മദ് ഹാനിക്ക് ഉറ്റവരെയെല്ലാം നഷ്ടമായി. ഉമ്മയും ഉപ്പയും  സഹോദരങ്ങളും ബന്ധുക്കളും എല്ലാവരും ഉരുൾപൊട്ടലിൽ മുഹമ്മദ് ​ഹാനിയുടെ കൺമുന്നിലൂടെയാണ് ഒലിച്ചുപോയത്. നാല് മണിക്കൂർ ചെളിയിൽ പുതഞ്ഞുകിടന്ന ഹാനി രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്. ഉമ്മുമ്മയെ രക്ഷപ്പെടുത്തിയതും ഹാനിയാണ്. മാതാപിതാക്കളും സഹോദരങ്ങളും അടുത്ത കുടുംബക്കാരും എല്ലാം ഒറ്റരാത്രി കൊണ്ട് ഒലിച്ചു പോയ ദുരന്തദിനത്തെ ഓർത്തെടുക്കുകയാണ് മുഹമ്മദ് ഹാനി 

11:52 AM IST:

ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ കേരള മെഡിക്കൽ സര്‍വ്വീസസ് കോര്‍പറേഷനിൽ 186 പേരെ നിയമിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അതിൽ 135 പേര്‍ ഇപ്പോഴും വിവിധ തസ്തികകളിൽ തുടരുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് രേഖ. പിഎസ്‍സി പരിധിയിലല്ലാത്ത നിയമനങ്ങൾ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന സര്‍ക്കാർ നിബന്ധന കാറ്റിൽ പറത്തിയാണ് നിയമനങ്ങളത്രയും നടന്നിട്ടുള്ളത്.

11:51 AM IST:

ബം​ഗാളിൽ ക്രൂരപീഡനത്തിന് ഇരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനിത ഡോക്ടർ നേരിട്ടത് അതിക്രൂരപീഡനമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യഭാ​ഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വയറ്റിലും കഴുത്തിലും മർദനമേറ്റിരുന്നു. അതുപോലെ കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ​ഗ്ലാസ് തറച്ചു കയറിയിട്ടുണ്ട്. മരണം സംഭവച്ചത് പുലർച്ചെ മൂന്നിനും അഞ്ച് മണിക്കും ഇടയിലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിയുടെ ഫോൺ നിറയെ അശ്ലീലവീഡിയോകളെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക ശേഷം പ്രതി പോലീസ് ബാരക്കിൽ പോയി ഉറങ്ങിയെന്നും പൊലീസ് പറഞ്ഞു. 

11:51 AM IST:

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ റെയ്ഡ് നടത്തി എൻഐഎ. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്. എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. 

11:50 AM IST:

ഉരുൾപൊട്ടൽ ദുരിതമുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളിൽ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങൾ വാസയോഗ്യം ആണോ എന്ന് പരിശോധിക്കുന്ന സംഘം ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദർശനം നടത്തും. 

11:48 AM IST: