comscore

Malayalam News Live: അൻവ‍ർ ജയിലിൽ, പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ; സർക്കാരിന് വിമ‍ർശം

news in malayalam live updates 6th december 2025

വനം വകുപ്പ് ഓഫീസ് ആക്രമണ കേസിൽ പി വി അൻവ‍ർ എംഎൽഎ ജയിലിൽ. നിലമ്പൂ‍ർ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തി. 

9:26 AM IST

ഗുജറാത്തിൽ ഭൂചലനം

ഗുജറാത്തിലെ വൽസാഡിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ച 4.35നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ല.

7:49 AM IST

പ്രശാന്ത് കിഷോർ കസ്റ്റഡിയിൽ

ബിഹാറിൽ പബ്ലിക് സ‍ർവീസ് കമ്മീഷൻ നടത്തിയ പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗാ‍ർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ പ്രശാന്ത് കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

7:47 AM IST

ഫോർമുല 1 അഴിമതിക്കേസ്

ഫോർമുല 1 അഴിമതിക്കേസിൽ മുൻ മന്ത്രിയും ബിആർഎസ് നേതാവുമായ കെടിആർ ഇന്ന് അഴിമതിവിരുദ്ധ ബ്യൂറോയ്ക്കും നാളെ ഇഡിക്കും മുമ്പാകെ ഹാജരാകണം. ഹൈദരാബാദിലെ എസിബി ഓഫീസിൽ ഇന്ന് ഹാജരാകാൻ ആണ് സമൻസ് നൽകിയത്. നാളെ ദില്ലിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ആസ്ഥാനത്ത് ഹാജരാകാനും സമൻസുണ്ട്. ഫോർമുല വൺ കാർ റേസ് നടത്താൻ കരാർ ഒപ്പിടുന്നതിന് മുമ്പേ സ്വകാര്യ കമ്പനിക്ക് ഖജനാവിൽ നിന്ന് 46 കോടി നൽകി എന്നതാണ് കേസ്.

7:43 AM IST

കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞു

ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടത്തിൽപെട്ടത്. 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മൂന്ന് ജീവനക്കാരും ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ 2 പേരുടെ നില അതീവ ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.

7:41 AM IST

ശ്രീതേജിനെ കാണണമെന്ന് അല്ലു അർജുൻ

പുഷ്പ 2 സിനിമാ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് അല്ലു അർജുൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈദരാബാദ് രാംഗോപാൽ പേട്ട് പൊലീസിൽ നടൻ അപേക്ഷ നൽകി. ആശുപത്രിയുടെ പ്രവർത്തനം താറുമാറാകുന്ന തരത്തിൽ സന്ദർശനം പാടില്ലെന്ന് പൊലീസ് നിലപാടെടുത്തു. തിക്കും തിരക്കുമുണ്ടാക്കിയാകും സന്ദർശനമെങ്കിൽ അത് മാറ്റി വയ്ക്കുന്നതാകും നല്ലതെന്നും പൊലീസ് നടനോട് പറഞ്ഞു. 

7:39 AM IST

യുഡിഎഫ് നേതാക്കളുമായി ചർച്ച

പി വി അൻവർ അനുകൂലികൾ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തുന്നു. നിലമ്പൂരിലെ യുഡിഎഫ് നേതാക്കളുമായി പി വി അൻവറിന്റെ ഒപ്പമുള്ള സുകുവിന്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് ഡിഎംകെ നേതൃത്വം അറിയിച്ചിരിക്കുന്നത്.

7:37 AM IST

ദലൈ ലാമ കർണാടകയിൽ

ദലൈ ലാമ കർണാടകയിലെ ബൈലക്കുപ്പയിലുള്ള താഷി ലുങ്പോ ബുദ്ധവിഹാരത്തിലെത്തി. ഇന്ത്യയിലെ ടിബറ്റൻ പൗരൻമാർ താമസിക്കുന്ന കോളനികളിൽ ഒന്നാണ് മൈസുരുവിലെ ബൈലക്കുപ്പെ. ധരംശാലയിലെ താപനില തീരെ താഴ്ന്നതിനെത്തുടർന്നാണ് ഡോക്ടർമാരുടെ നിർദേശപ്രകാരം ലാമയെ കർണാടകയിലേക്ക് കൊണ്ട് വന്നത്. ബെംഗളുരുവിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് ബൈലക്കുപ്പയിലെത്തിച്ചത്. ഇത്തവണ പൊതുപരിപാടികളൊന്നുമുണ്ടാകില്ലെന്നും ലാമ വിശ്രമത്തിലായിരിക്കുമെന്നും താഷി ലുങ്പോ ബുദ്ധവിഹാരം അറിയിച്ചു. മാസങ്ങൾക്ക് മുൻപ് അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയതായിരുന്നു ദലൈ ലാമ.

9:26 AM IST:

ഗുജറാത്തിലെ വൽസാഡിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ച 4.35നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ല.

7:49 AM IST:

ബിഹാറിൽ പബ്ലിക് സ‍ർവീസ് കമ്മീഷൻ നടത്തിയ പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗാ‍ർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ പ്രശാന്ത് കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

7:47 AM IST:

ഫോർമുല 1 അഴിമതിക്കേസിൽ മുൻ മന്ത്രിയും ബിആർഎസ് നേതാവുമായ കെടിആർ ഇന്ന് അഴിമതിവിരുദ്ധ ബ്യൂറോയ്ക്കും നാളെ ഇഡിക്കും മുമ്പാകെ ഹാജരാകണം. ഹൈദരാബാദിലെ എസിബി ഓഫീസിൽ ഇന്ന് ഹാജരാകാൻ ആണ് സമൻസ് നൽകിയത്. നാളെ ദില്ലിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ആസ്ഥാനത്ത് ഹാജരാകാനും സമൻസുണ്ട്. ഫോർമുല വൺ കാർ റേസ് നടത്താൻ കരാർ ഒപ്പിടുന്നതിന് മുമ്പേ സ്വകാര്യ കമ്പനിക്ക് ഖജനാവിൽ നിന്ന് 46 കോടി നൽകി എന്നതാണ് കേസ്.

7:43 AM IST:

ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടത്തിൽപെട്ടത്. 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മൂന്ന് ജീവനക്കാരും ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ 2 പേരുടെ നില അതീവ ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.

7:41 AM IST:

പുഷ്പ 2 സിനിമാ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് അല്ലു അർജുൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈദരാബാദ് രാംഗോപാൽ പേട്ട് പൊലീസിൽ നടൻ അപേക്ഷ നൽകി. ആശുപത്രിയുടെ പ്രവർത്തനം താറുമാറാകുന്ന തരത്തിൽ സന്ദർശനം പാടില്ലെന്ന് പൊലീസ് നിലപാടെടുത്തു. തിക്കും തിരക്കുമുണ്ടാക്കിയാകും സന്ദർശനമെങ്കിൽ അത് മാറ്റി വയ്ക്കുന്നതാകും നല്ലതെന്നും പൊലീസ് നടനോട് പറഞ്ഞു. 

7:39 AM IST:

പി വി അൻവർ അനുകൂലികൾ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തുന്നു. നിലമ്പൂരിലെ യുഡിഎഫ് നേതാക്കളുമായി പി വി അൻവറിന്റെ ഒപ്പമുള്ള സുകുവിന്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് ഡിഎംകെ നേതൃത്വം അറിയിച്ചിരിക്കുന്നത്.

7:37 AM IST: