ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടും, ഒപ്പം ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് മഴ ശക്തമാകും

ചുഴലിക്കാറ്റിന് പുറമെ വടക്കൻ ശ്രീലങ്കയ്ക്കും സമീപ പ്രദേശത്തുമായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്

New cyclone to be formed in Bay of Bengal kgn

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച പുലർച്ചയോടെ വടക്കൻ തമിഴ്നാട്-തെക്കൻ ആന്ധ്രാ തീരത്ത് എത്താനാണ് സാധ്യത. സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ചുഴലിക്കാറ്റിന് പുറമെ വടക്കൻ ശ്രീലങ്കയ്ക്കും സമീപ പ്രദേശത്തുമായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതും മഴയ്ക്ക് ശക്തിപകരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios