ശബരിമലയിൽ പുതിയ മാറ്റം; കാനന പാത വഴി വരുന്നവർക്ക് പ്രത്യേക പാസ് നിർത്തലാക്കി, തിരക്ക് മൂലമെന്ന് ദേവസ്വം ബോർഡ്

ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി എത്തിയതെന്നും ഈ സാഹചര്യത്തിൽ പ്രത്യേക പാസ് താൽക്കാലികമായി മാത്രമാണ് നിർത്തലാക്കുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
 

New change in SabarimalaThe Devaswom Board has canceled the special pass for those coming via forest

പത്തനംതിട്ട: ശബരിമല ദർശനത്തിനായി‌ കാനന പാത വഴി വരുന്ന ഭക്തർക്ക് നൽകുന്ന പ്രത്യേക പാസ് നിർത്തലാക്കി. വർധിച്ചു വരുന്ന തിരക്ക് പരിഗണിച്ചാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി എത്തിയതെന്നും ഈ സാഹചര്യത്തിൽ പ്രത്യേക പാസ് താൽക്കാലികമായി മാത്രമാണ് നിർത്തലാക്കുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

കാനനപാത വഴി ഭക്തർക്ക് വരാം. എന്നാൽ പ്രത്യേക പാസ് മൂലം ലഭിച്ച പരിഗണനകൾ ലഭിക്കില്ല. ക്യു നിൽക്കാതെ നേരിട്ട് പതിനെട്ടാം പടിക്ക് സമീപം വരെ കയറ്റി വിടില്ല. ഈ തീരുമാനം നടപ്പാക്കി തുടങ്ങി. ഇന്നലെ 5000 പ്രതീക്ഷിച്ച സ്ഥാനത്ത് 22000 പേർ എത്തിയെന്നാണ് ബോർഡ് പറയുന്നത്. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ശബരിമലദർശനത്തിനായി പ്രത്യേക പാസ് നൽകിയത്. ഇതാണ് വർധിച്ച തിരക്ക് മൂലം നിർ‌ത്തിയത്. 

ഉമ തോമസ് അപകടം: കേസിൽ അഞ്ച് പേരെ പ്രതി ചേർത്തു, വേദി നി‍ർമിച്ചത് അശാസ്ത്രീയമായിട്ടെന്ന് റിമാൻഡ് റിപ്പോ‍ർട്ട്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios