നീറ്റ് പരീക്ഷ: അടിവസ്ത്രം അഴിപ്പിച്ച സംഭവം, മാനസികാഘാതത്തിൽ വിദ്യാർത്ഥിനികൾ, പരസ്പരം പഴിചാരി അധികൃതർ
പരീക്ഷാ ഹാളിൽ ഏറ്റ അപമാനത്തിന്റെ ആഘാതത്തിൽ നിന്ന് വിദ്യാർത്ഥിനികൾ ഇനിയും മോചിതരായിട്ടില്ല
കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരസ്പരം പഴിചാരി അധികൃതർ. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന വാദവുമായി പരീക്ഷ സെന്ററായി പ്രവർത്തിച്ച മാർത്തോമാ കോളജും പരിശോധനയുടെ ചുമതല ഉണ്ടായിരുന്ന ഏജൻസിയും രംഗത്തെത്തി. അഞ്ചു വിദ്യാർത്ഥിനികൾ രേഖാമൂലം പരാതിപ്പെട്ടതോടെ അന്വേഷണം ഊർജിതമാക്കിയ പോലീസ്, കോളജിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു.
നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം: 8 പേരെ സിബിഐ അറസ്റ്റ് ചെയ്തു
പരീക്ഷാ ഹാളിൽ ഏറ്റ അപമാനത്തിന്റെ ആഘാതത്തിൽ നിന്ന് വിദ്യാർത്ഥിനികൾ ഇനിയും മോചിതരായിട്ടില്ല. അഞ്ച് വിദ്യാർത്ഥിനികളുടെ
പരാതി ലഭിച്ചുവെന്നും അന്വേഷണം ഊർജ്ജിതമാണെന്നും പൊലീസ് അറിയിച്ചു. സൈബർ പോലീസ് സംഘം കോളജിൽ എത്തി. പരീക്ഷാ ദിവസത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു.
നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ കേസ്; ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്യുന്നു
വിദ്യാർത്ഥിനികളെ പരിശോധിക്കുന്ന ചുമതല എൻ ടി എ ഏൽപ്പിച്ചിരുന്നത് തിരുവനന്തപുരത്തെ സ്റ്റാർ ട്രെയിനിങ് എന്ന സ്വകാര്യ ഏകജന്സിയെ ആയിരുന്നു. ഇവർ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാർ നൽകിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ ഉപകരാറുകാരൻ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെൺകുട്ടികളെ അവഹേളിച്ചത്. എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് തിരുവനന്തപുരത്തെ സ്റ്റാർ ഏജൻസി പറയുന്നത്.
കുട്ടികൾ കരയുന്നത് കണ്ടപ്പോൾ തങ്ങളുടെ രണ്ട് വനിതാ ജീവനക്കാർ മാനുഷിക സഹായം നൽകുക മാത്രമാണ് ചെയ്തത് എന്ന് പരീക്ഷാ സെന്റർ ആയിരുന്ന ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി അധികൃതർ പറയുന്നു. കൊട്ടാരക്കര ഡി വൈ എസ് പിയായ ജിഡി വിജയകുമാറാണ് കേസ് അന്വേഷിക്കുന്നത്. ഏജൻസി ജീവനക്കാരെയും കോളേജ് അധികൃതരെയും പോലീസ് ചേദ്യം ചെയ്തു.
വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച സ്വകാര്യ ഏജൻസിയിലെ ആളുകൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പിന്നാലെ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.