'സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണം'; പൊലീസ് മേധാവി ആർബിഐക്ക് കത്തയച്ചു
പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം.
തിരുവനന്തപുരം: സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം.
ഇന്ത്യയിലെ സർവ്വീസ് പ്രൊവൈഡർ മുഖേന അക്കൗണ്ടുകൾ കൈമാറ്റം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഡാർക് നെറ്റ് ഉപയോഗിച്ചുള്ള വിദേശ ഇടപാട് നിരോധിക്കണമെന്നും ആർബിഐക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. വിവിധ സൈബർ തട്ടിപ്പ് കേസുകളിലെ അന്വേഷണങ്ങളിൽ കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഡിജിപി കത്ത് നൽകിയത്. കേരളത്തിൽ സൈബർ തട്ടിപ്പുകളിൽ പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കൂടുതൽ സുരക്ഷ ബാങ്ക് അക്കൌണ്ടുകളിൽ ആവശ്യപ്പെട്ട് പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകിയത്.
ആശങ്കയായി എച്ച് 1 എൻ 1; മലപ്പുറത്ത് ഒരാൾ മരിച്ചു, ജാഗ്രത