പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ അഭിലാഷ് ടോമി വിരമിച്ചു
സ്വന്തം താല്പര്യ പ്രകാരമാണ് നാവിക സേനയില്‍ നിന്നും വിരമിച്ചതെന്നും അടുത്ത വര്‍ഷത്തെ ഗോള്‍ഡൻ ഗ്ലോബിൽ പങ്കെടുക്കുകയാണ് ലക്ഷ്യമെന്നും അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലി: പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ മലയാളി നാവിക ഉദ്യോഗസ്ഥന്‍ അഭിലാഷ് ടോമി വിരമിച്ചു. നാവിക സേന കമാൻഡർ പദവിയിൽ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. നാവിക സേനയുടെ ഗോവ ആസ്‌ഥാനത്താണ് നിലവിൽ അഭിലാഷ് സേവനം അനുഷ്ഠിച്ചിരുന്നത്.
സ്വന്തം താല്പര്യ പ്രകാരമാണ് നാവിക സേനയില്‍ നിന്നും വിരമിച്ചതെന്നും അടുത്ത വര്‍ഷത്തെ ഗോള്‍ഡൻ ഗ്ലോബിൽ പങ്കെടുക്കുകയാണ് ലക്ഷ്യമെന്നും അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാവികസേനയിൽ വിരമിച്ചത് ഗോള്‍ഡൻ ഗ്ലോബിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിനായാണ്. ഇതിനായി ഒരു സ്പോണ്‍സറെ തേടുകയാണെന്നും അഭിലാഷ് പറഞ്ഞു.
പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീർത്തി ചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജോതാവുകൂടിയായ അഭിലാഷ് ടോമി.