'ഒടുവിൽ രാഷ്ട്രപതിയുടെ ഉത്തരവ്, 20 വർഷത്തെ പ്രതിസന്ധി നീങ്ങി'; സീപോർട്ട്-എയർപോര്‍ട്ട് റോഡിന് നാവികസേനയുടെ ഭൂമി

'ഭൂമിക്കായുള്ള അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ബന്ധപ്പെട്ടു വരികയായിരുന്നു. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് നിര്‍മാണത്തിലെ പ്രധാന തടസം ഇതിലൂടെ പരിഹരിക്കപ്പെട്ടു.'

NAD hand over 2.4967 hectare land for seaport airport road in kochi joy

തിരുവനന്തപുരം: കൊച്ചി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി എന്‍.എ.ഡിയില്‍ നിന്ന് വിട്ടു കിട്ടേണ്ട 2.4967 ഹെക്ടര്‍ ഭൂമി റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയതോടെ 20 വര്‍ഷത്തിലധികമായി ഉണ്ടായിരുന്ന പ്രതിസന്ധിയാണ് നീങ്ങിയതെന്ന് മന്ത്രി പി രാജീവ്. തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ നിര്‍ദ്ദിഷ്ട ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഒരു മാസത്തിനുള്ളില്‍ കൈമാറുമെന്നും ഭൂമി വിലയായി 23.06 കോടി രൂപ ആര്‍.ബി.ഡി.സി.കെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഭൂമി ലഭ്യമാക്കിയതിന് പകരമായി എന്‍.എ.ഡിയുമായുള്ള ധാരണപ്രകാരം എച്ച്.എം.ടി - എന്‍.എ.ഡി റോഡ് 5.5 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മ്മിക്കും. ഭൂമിക്കായുള്ള അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ബന്ധപ്പെട്ടു വരികയായിരുന്നു. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് നിര്‍മാണത്തിലെ പ്രധാന തടസം ഇതിലൂടെ പരിഹരിക്കപ്പെട്ടെന്നും മന്ത്രി രാജീവ് പറഞ്ഞു. 

മന്ത്രിയുടെ കുറിപ്പ്: സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി എന്‍.എ.ഡി.യില്‍ നിന്ന് വിട്ടു കിട്ടേണ്ട 2.4967 ഹെക്ടര്‍ ഭൂമി റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയതോടെ 20 വര്‍ഷത്തിലധികമായി ഉണ്ടായിരുന്ന പ്രതിസന്ധിയാണ് നീങ്ങിയിരിക്കുന്നത്. തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ നിര്‍ദ്ദിഷ്ട ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഒരു മാസത്തിനുള്ളില്‍ കൈമാറും. ഭൂമി വിലയായി 23.06 കോടി രൂപ ആര്‍.ബി.ഡി.സി.കെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നല്‍കണം. 

ഭൂമി ലഭ്യമാക്കിയതിന് പകരമായി എന്‍.എ.ഡിയുമായുള്ള ധാരണപ്രകാരം എച്ച്.എം.ടി - എന്‍.എ.ഡി റോഡ് 5.5 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മ്മിക്കും. ഭൂമിക്കായുള്ള അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ബന്ധപ്പെട്ടു വരികയായിരുന്നു. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് നിര്‍മാണത്തിലെ പ്രധാന തടസം ഇതിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നു. പദ്ധതിക്കായി കണ്ടെത്തിയ ഭൂമി അളന്ന് തിരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ പ്രത്യേക ബോര്‍ഡ് രൂപീകരിക്കും. തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എച്ച്.എം.ടി - എന്‍. എ.ഡി തൊരപ്പ് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, ടെലഫോണ്‍ പോസ്റ്റുകള്‍ തുടങ്ങിയവ മാറ്റിസ്ഥാപിക്കും. പുതിയ ട്രാഫിക് സിഗ്‌നല്‍ പോയിന്റുകളും വരും.

സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ ഭാഗമായി എന്‍.എ.ഡി - മഹിളാലയം റീച്ചിന് ആവശ്യമായ 722.04 കോടി രൂപ കൂടി അനുവദിക്കാന്‍ കഴിഞ്ഞ കിഫ്ബി ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. സീപോര്‍ട്ട് - എയര്‍പോര്‍ട്ട് വികസനത്തിന്റെ ഭാഗമായി നാലുവരിയാക്കാന്‍ അവശേഷിക്കുന്ന ഭാരത് മാത കോളേജ് - കളക്ടറേറ്റ് റീച്ചും ഇന്‍ഫോപാര്‍ക്ക് - ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കാനും എച്ച്. എം.ടി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേഗത്തിലാക്കാനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.35 കോടി രൂപ ദേശസാല്‍കൃത ബാങ്കില്‍ കെട്ടിവെക്കാന്‍ സുപ്രീം കോടതിയുടെ അനുമതി തേടുകയും ചെയ്തു.

'മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്ന നിയമം, സിഎഎ കേരളം നടപ്പാക്കില്ല, കോടതിയിലേക്ക്': പിണറായി 

 

Latest Videos
Follow Us:
Download App:
  • android
  • ios