അസാധാരണ നടപടിയുമായി സസ്പെന്‍ഷനിലുള്ള എന്‍ പ്രശാന്ത് ഐഎഎസ്, ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസയച്ചു

തനിക്കെതിരെ വ്യാജരേഖ നിര്‍മിച്ചെന്നതടക്കമുള്ള ആരോപണങ്ങളുമായാണ് അഡീഷണല്‍ സെക്രട്ടറി എ.ജയതിലകിനും കെ.ഗോപാലകൃഷ്ണനും വക്കീല്‍ നോട്ടീസയച്ചിട്ടുണ്ട്

n prasanth IAS send legal notice to chief secretary

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും അഡീഷണല് സെക്രട്ടറിക്കും അടക്കം വക്കീല് നോട്ടീസ് അയച്ച്  അസാധാരണ നടപടിയുമായി എന് പ്രശാന്ത് ഐ എഎസ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല് സെക്രട്ടറി എ ജയതിലക്,  കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് ,എന്നിവര്‍ക്കും മാതൃഭൂമി ദിനപത്രത്തിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഉന്നതിയിലെ ഫയലുകള് കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍ല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.

തനിക്കെതിരെ വ്യാജരേഖ നിര്‍മിച്ചെന്നതടക്കം ആരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും നോട്ടീസ്. ഉന്നതിയിലെ  സി ഇ ഒ പദവി ഒഴിഞ്ഞ ശേഷം എന് പ്രശാന്ത് ഫയലുകള്   കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ ഗോപാലകൃഷ്ണന്‍റെ രണ്ട് കത്തുകള് പുറത്ത് വന്നിരുന്നു. രണ്ട് കത്തുകളും ഗോപാലകൃഷ്ണനും ജയതിലകും ചേര്ന്ന് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് പ്രശാന്തിന്‍റെ  ആരോപണം. ഇതിന്‍മേല്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ പ്രശാന്ത് ,ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല

Latest Videos
Follow Us:
Download App:
  • android
  • ios