സ്വപ്നം കാണാം, എല്‍ഡിഎഫിൽ നിന്ന് ആരെയും കിട്ടാൻ പോകുന്നില്ല; ചിന്തൻ ശിബിർ പ്രസ്താവനയ്ക്കെതിരെ എം വി ജയരാജന്‍

എന്ത് കണ്ടിട്ടാണ് ആളുകൾ കോൺഗ്രസിലേക്ക് പോകേണ്ടത്. കെപിസിസി പ്രസിഡണ്ട് തന്നെ ബി ജെ പിയിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണ് എന്നും എം  വി ജയരാജന്‍ പറ‌ഞ്ഞു. 
 

mv jayarajan against congress chintan shibir statement

കണ്ണൂര്‍:  പിണറായി പാനുണ്ടയിൽ ഹൃദയസ്തംഭനം മൂലം ഒരാൾ മരിച്ചത് കൊലപാതകമാക്കി മാറ്റാനുള്ള ഹീനശ്രമം ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.  ബോധപൂർവ്വവും ആസൂത്രിതവുമായ കലാപ ശ്രമത്തിൻറെ നേർ ചിത്രമാണ് ഇത്. ബാലസംഘം സമ്മേളനത്തിന്‍റെ ഭാഗമായി സ്ഥാപിച്ച കൊടികൾ ബി ജെ പിക്കാർ മദ്യപിച്ച് വന്ന് പകൽ സമയത്ത് നശിപ്പിക്കുകയായിരുന്നു. വീണ്ടും കെട്ടിയെങ്കിലും വീണ്ടും നശിപ്പിച്ചു. സമ്മേളനം അവസാനിച്ച സമയത്ത് സ്ഥലത്ത് വന്ന് കുട്ടികളെ കയ്യേറ്റം ചെയ്തു. എസ്എഫ്ഐ  ബാലസംഘം പ്രവർത്തകർക്ക് മർദ്ദനമേറ്റു എന്നും എം വി ജയരാജന്‍ ആരോപിച്ചു. 

Read Also: പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മരണം ഹൃദയാഘാതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വടകര എം എല്‍എ കെ കെ രമയ്ക്ക് ഭീഷണിക്കത്ത്  ലഭിച്ചതില്‍ സി പി ഐ എമ്മിന് പങ്കില്ല. രമക്കെതിരെ ഒരിക്കലും ഭീഷണി ഉണ്ടാകാൻ  പാടില്ല. അതിന് പിന്നിൽ ആരായിരുന്നാലും അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫില്‍  നിന്ന് കക്ഷികൾ യുഡിഎഫിലേക്ക് വരുമെന്ന ചിന്തൻ ശിബിർ പ്രസ്താവനയെക്കുറിച്ചും എം വി ജയരാജന്‍ പ്രതികരിച്ചു. ആർക്കും സ്വപ്നം കാണാം. എല്‍ഡിഎഫിൽ നിന്ന് ആരെയും കിട്ടാൻ പോകുന്നില്ല. എന്ത് കണ്ടിട്ടാണ് ആളുകൾ കോൺഗ്രസിലേക്ക് പോകേണ്ടത്. കെപിസിസി പ്രസിഡണ്ട് തന്നെ ബി ജെ പിയിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണ് എന്നും എം  വി ജയരാജന്‍ പറ‌ഞ്ഞു. 

Read Also: 'ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം' : കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം

മുന്നണി വിപുലീകരണത്തിന് ആഹ്വാനം ചെയ്യുന്ന നിര്‍ണ്ണാക നിര്‍ദ്ദേശങ്ങളുമായി കോഴിക്കോട്ട് നട ന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിറിലെ രാഷ്ട്രീയ പ്രമേയം.ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം.. ബിജെപിക്ക് യഥാർത്ഥ ബദൽ കോൺഗ്രസാണ്. അതിൽ ഊന്നി പ്രചാരണം വേണം .ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണം.ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാൻ ഉള്ള ബിജെപി ശ്രമത്തിന് തടയിടണംണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു.

യുഡിഎഫ് വിപുലീകരിക്കണമെന്ന വി കെ ശ്രീകണ്ഠൻ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം,ചിന്തൻ ശിബിരത്തില്‍ നേതാക്കള്‍ വിവിധ പ്രമേയങ്ങളും  അവതരിപ്പിച്ചു .പാർട്ടി സ്കൂൾ , നിയോജകമണ്ഡലം തലത്തിൽ രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ കമ്മിറ്റികൾ , ഒരു മാസത്തിനുള്ളിൽ പുനസംഘടന എന്നിവ എം കെ രാഘവൻ എംപി അവതരിപ്പിച്ച സംഘടന പ്രമേയത്തിൽ പറയുന്നു. പിന്നോക്ക വിഭാഗങ്ങൾക്കിടയിലും മത്സ്യ തൊഴിലാളി മേഖലയിലുമടക്കം പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കണമെന്ന് ഔട്ട് റീച്ച് കമ്മിറ്റി പ്രമേയം ആഹ്വാനം ചെയ്തു.

Read Also; 'യുഡിഎഫ് വിട്ടുപോയവരെയല്ല , ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്' പി ജെ ജോസഫ്

 

Latest Videos
Follow Us:
Download App:
  • android
  • ios