'വിഭാ​ഗീയ പ്രവർത്തനം ഇനി അനുവദിക്കില്ല'; സിപിഎം തിരുവല്ല ഏരിയ കമ്മറ്റിക്ക് മുന്നറിയിപ്പുമായി എംവി ​ഗോവിന്ദൻ

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 

MV Govindan warns CPM Tiruvalla Area Committee

പത്തനംതിട്ട:  സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജില്ലയിലെ നേതാക്കളിൽ പണ സമ്പാദന പ്രവണത വർധിക്കുന്നു. തിരുവല്ല ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അനുവദിക്കില്ല. നേതാക്കൾക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. എന്നാൽ ജീവഭയം കാരണം പേര് വെയ്ക്കുന്നില്ലെന്നാണ് കത്തുകളിൽ പറയുന്നത്. പത്തനംതിട്ടയിലെ പാർട്ടി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകന്നെന്നും  ജില്ലാ സമ്മേളനത്തിൽ എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. വിഭാഗീയത രൂക്ഷമായ ജില്ലയിൽ സംസ്ഥാന നേതൃത്വം കർശന നിലപാടിലേക്ക് നീങ്ങുന്നു എന്ന് വ്യക്തമാക്കുന്നതാണ്  സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ.

Latest Videos
Follow Us:
Download App:
  • android
  • ios