ഗവര്‍ണർ സീമകളെല്ലാം ലംഘിക്കുന്നു, കാവിവത്കരണം അനുവദിക്കില്ല, ഇനി പ്രത്യക്ഷ സമരമെന്നും ഗോവിന്ദൻ

കോടതി വിധികളും ഭരണഘടന വ്യവസ്ഥകളും മറികടന്നാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത്. സീമകളെല്ലാം ഗവർണർ ലംഘിക്കുന്നു.

MV Govindan says that cpm will begin protest against governor arif mohammed khan

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വ്വകലാശാലകളിൽ കാവിവത്കരണം നടപ്പാക്കുള്ള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോടതി വിധികളും ഭരണഘടന വ്യവസ്ഥകളും മറികടന്നാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത്. സീമകളെല്ലാം ഗവർണർ ലംഘിക്കുന്നു. നിയമവിരുദ്ധ കാര്യങ്ങൾ ചെയ്ത് സർവകലാശാലകളെ താറുമാറാക്കുന്നു.ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് സിപിഎം നേതൃത്വം നൽകും. സര്‍വ്വകലാശാലകളിൽ തുടങ്ങി പൊതു സമൂഹത്തിൽ വരെ ഗവര്‍ണറുടെ ചെയ്തികൾ തുറന്ന് കാണിക്കും വിധം ആശയ പ്രചാരണത്തിന് രൂപം നൽകുമെന്നും എം. വി ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു. ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടത്തുകയാണ്. ഗോൾവാൾക്കറുടെ ചിത്രത്തിൽ നമസ്കരിച്ച് ചുമതല ഏറ്റെടുത്ത വിസി അതിന് ഉദാഹരണമാണ്. കാവി വത്കരണത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തും. ഗവർണറുടെ നടപടിയിൽ യുഡിഎഫ് നിലപാട് എന്താണെന്നും ഗോവിന്ദൻ ചോദിച്ചു.

സജി ചെറിയാനെതിരായ കോടതിവിധിയിൽ നിയമവശം പരിശോധിച്ച ശേഷം നടപടിയെന്ന് എംവി ഗോവിന്ദൻ; ചേലക്കരയിൽ മാത്രം ജയപ്രതീക്ഷ

കോൺഗ്രസ് വിട്ടെത്തിയ പി സരിനെ പൂർണ്ണമായും ഉൾക്കൊള്ളും. പാർട്ടി അംഗത്വത്തിന് സാങ്കേതിക കാലതാമസം ഉണ്ട്. സരിനെ പ്രയോജനപ്പെടുത്താവുന്ന മേഖലകളിലെല്ലാം ഉപയോഗിക്കും. മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ നടന്നു. ഏറെ പ്രതിസന്ധികൾ ഇടതുമുന്നണിക്ക് ഉണ്ടായിരുന്നു. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടമെന്നാണ് യുഡിഎഫ് നേതാക്കൾ പറഞ്ഞത്. വൻ നേതൃ നിര തന്നെ അണി നിന്നു. പാലക്കാട്ടെ യുഡിഎഫ് വിജയം മത ധ‌ുവീകരണത്തിന്റെ ഫലമാണ്. ക്ഷേമ പെൻഷൻ പട്ടികയിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ കർശന നടപടി ഉണ്ടാകണം. പെൻഷൻ തട്ടിപ്പ് അപമാനകരമാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

അതേ സമയം, കൊല്ലം കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്നും എംവി ഗോവിന്ദൻ വ്യക്താക്കി. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. സംഘടനാ തലത്തിൽ തന്നെ നടപടി ഉറപ്പാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios