റിയാസ് മൗലവി വധത്തിലെ കോടതി വിധി നെഗറ്റീവായി ബാധിക്കില്ല, ഉണ്ണിത്താൻ്റെ ആരോപണം പരാജയഭീതി മൂലം: എംവി ബാലകൃഷ്ണൻ
റിയാസ് മൗലവി വധത്തിലെ കോടതി വിധി തെരഞ്ഞെടുപ്പിൽ നെഗറ്റീവായി ബാധിക്കില്ല. ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത വിവാദ വീഡിയോ ഞാൻ കണ്ടിട്ടില്ല.
കാസർകോട്: യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് മറുപടിയുമായി എംവി ബാലകൃഷ്ണൻ. നിരോധനാജ്ഞ ഇടതുപക്ഷത്തെ സഹായിക്കാനാണെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ ആരോപണം പരാജയ ഭീതി മൂലമാണെന്ന് എംവി ബാലകൃഷ്ണൻ പറഞ്ഞു. എട്ട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇടതിനെ സഹായിക്കാനാണോ?. രാഷ്ട്രീയ ആരോപണത്തിന് വില കൽപ്പിക്കുന്നില്ലെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു.
റിയാസ് മൗലവി വധത്തിലെ കോടതി വിധി തെരഞ്ഞെടുപ്പിൽ നെഗറ്റീവായി ബാധിക്കില്ല. ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത വിവാദ വീഡിയോ ഞാൻ കണ്ടിട്ടില്ല. തൻ്റെ അറിവോടെയല്ല വീഡിയോ പോസ്റ്റ് ചെയ്തതെന്നും എംവി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയിരുന്നു. വോട്ടർമാർ കൂട്ടത്തോടെ വരുന്നത് തടഞ്ഞ് ഇടതുപക്ഷത്തെ സഹായിക്കാനാണ് കളക്ടറുടെ തീരുമാനമാണെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം. 27 ന് വൈകീട്ട് ആറു വരെയാണ് കാസർകോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം, ഇടുക്കി ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇന്നലെ വൈകിട്ട് ആറ് മുതല്‍ 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് കളക്ടർ അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8