ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ ഉയര്‍ത്തുന്നത് വലിയ വെല്ലുവിളി : മുഖ്യമന്ത്രി
ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കൂടി വരികയാണ്. മൂന്ന് വകഭേദങ്ങളിലുള്ള വൈറസ് കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്നു വൈറസുകളെ കുറിച്ചുള്ള പഠനം അനുസരിച്ച് വകഭേദം സംഭവിച്ച വൈറസ് അതിവേഗം പടരുന്നുണ്ട്.
തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച വൈറസ് സംസ്ഥാനത്ത് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പടരുന്ന ജനിതക വ്യതിയാനം സംഭവിച്ച മൂന്ന് വൈറസുകളുടെ രോഗവ്യാപന മരണ നിരക്കുകള്‍ കൂടുതലാണ്. ഇത് വലിയ വെല്ലുവിളിയാണ് ആരോഗ്യ രംഗത്തുയര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കൂടി വരികയാണ്. മൂന്ന് വകഭേദങ്ങളിലുള്ള വൈറസ് കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്നു വൈറസുകളെ കുറിച്ചുള്ള പഠനം അനുസരിച്ച് വകഭേദം സംഭവിച്ച വൈറസ് അതിവേഗം പടരുന്നുണ്ട്. രോഗവ്യാപനം കൂടുന്നതിന് ആനുപാതികമായി മരണസംഖ്യ ഉയരും. നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലും അധികമായി രോഗികളുടെ എണ്ണം ഉയർന്നാൽ കൃത്യമായ ചികിത്സ അനുവദിക്കാൻ തടസമുണ്ടാവും. അത്തരം സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതെ നാം ജാഗ്രതയോടെ പ്രവർത്തിക്കണം.
ജനിതക വ്യത്യയാനം വന്ന വൈറസുകൾക്കെതിരെ വാക്സിൻ ഫലപ്രദമല്ലന്ന് പ്രചരണം ശരിയല്ല. അതിനാൽ പരമാവധി ആളുകൾ വാക്സിനെടുക്കണം. വാക്സിൻ രജിസ്ടേഷനെ കുറിച്ച് പരാതിയുണ്ട്. 3 ലക്ഷത്തി 68,000 വാക്സിനാണുള്ളത്. വാക്സിന്റെ കുറവാണ് എല്ലാവർക്കും നൽകാൻ കഴിയാത്തതിന് കാരണം നിലവിൽ ഡിമാൻഡ് അനുസരിച്ച് ലഭ്യത ഉറപ്പു വരുത്തണം.
പക്ഷെ അതിന് അനുസരിച്ച് വാക്സിൻ കിട്ടുന്നില്ല. ഇപ്പോൾ തലേ ദിവസമാണ് സ്ലോട്ടുകൾ തീരുമാനിക്കാൻ കഴിയുന്നത് വാക്സിൻ ദൗർലഭ്യം പരിഹരിച്ച് മുൻകൂട്ടി സ്ലോട്ടുകൾ ക്രമീകരിച്ചാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു