സൗജന്യ ക്വാറന്റീന്‍ നിരസിച്ചത് കൊടും ക്രൂരത: മുല്ലപ്പള്ളി രാമചന്ദ്രൻ

പിണറായി സര്‍ക്കാരിന്റെ പ്രവാസി സ്‌നേഹം വെറും തട്ടിപ്പാണെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ ഒരിക്കല്‍ക്കൂടി മനസിലായെന്നും മുല്ലപ്പള്ളി പറഞ്ഞു

Mullappalli Ramachandran against Kerala govt decision to withdraw free quarantine

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കേരളത്തിലെത്തുന്നവർക്ക് സൗജന്യ ക്വാറന്റീൻ നിരസിച്ചത് കൊടും ക്രൂരതയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിറന്ന നാട്ടില്‍  അഭയാര്‍ത്ഥികളെപ്പോലെ മടങ്ങിയെത്തുന്ന പ്രവാസികളോട് കാണിക്കുന്ന കൊടും ക്രൂരതയാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴില്‍ നഷ്ടമായി മടങ്ങുന്നവര്‍ അടക്കം, സംസ്ഥാനത്തേക്ക് തിരികെയെത്തുന്നവരെല്ലാം നിശ്ചിത ദിവസത്തെ ക്വാറന്റീൻ ചെലവ് വഹിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. വിമാനായാത്ര ടിക്കറ്റ് ചാര്‍ജിനത്തില്‍ ഉയര്‍ന്ന തുക നല്‍കിയാണ് ഓരോ പ്രവാസിയും ഈ ദുരിതകാലത്ത് നാട്ടിലേക്ക് എത്തുന്നത്. 

കേരളത്തിന്റെ വികസനകുതിപ്പിന് കരുത്തുപകര്‍ന്ന പ്രവാസികളോട് പിണറായി സര്‍ക്കാര്‍ കാട്ടിയ മനുഷ്യത്വ രഹിതമായ നടപടിക്ക് കാലം ഒരിക്കലും മാപ്പുനല്‍കില്ല. പിണറായി സര്‍ക്കാരിന്റെ പ്രവാസി സ്‌നേഹം വെറും തട്ടിപ്പാണെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ ഒരിക്കല്‍ക്കൂടി മനസിലായെന്നും മുല്ലപ്പള്ളി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios