മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം; തിരുവോണ ദിവസം ഉപവസിക്കാൻ സമര സമിതി

അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് ആവശ്യം. ഉപ്പുതറ ടൗണിൽ നടത്തുന്ന സമരത്തിൽ മത, രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Mullaperiyar issue needs permanent solution Samara Samiti to fast on Tiruvannam day

ഇടുക്കി: മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുവോണ ദിവസം ഉപവസിക്കാൻ മുല്ലപ്പെരിയാർ സമര സമിതി. അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് ആവശ്യം. ഉപ്പുതറ ടൗണിൽ നടത്തുന്ന സമരത്തിൽ മത, രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നിലവിലെ ഡാം ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കണമെന്നും തമിഴ്നാടിന് ജല ലഭ്യത ഉറപ്പാക്കണമെന്നുമാണ് ആവശ്യം. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം എന്നതാണ് ഉയർത്തുന്ന മുദ്രാവാക്യം. സെപ്തംബർ 15ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന സമരം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. 

നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചിരുന്നു. 12 മാസത്തിനുളളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമ‍ർപ്പിക്കാനാണ് നിർദേശം. 13 വർഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്. ഇപ്പോൾ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ തള്ളുകയായിരുന്നു. സുപ്രിം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011 ലാണ് ഇതിന് മുമ്പ് പരിശോധന നടത്തിയത്. അന്നത്തെ റിപ്പോർട്ട് കേരളം പൂ‍ർണമായും തള്ളിയിരുന്നു. 

മുല്ലപ്പെരിയാർ സുരക്ഷ പരിശോധനയിൽ കേരളത്തിന്‍റെ നിരന്തര ആവശ്യം ഫലം കണ്ടുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. വർഷങ്ങളായുള്ള ആവശ്യമാണ് കേരളത്തിന്‍റേത്. കേരളത്തിന്‌ സുരക്ഷയും തമിഴ്നാടിനു ജലവും എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നയമെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ത്തുനായകളേയും തെരുവുനായകളേയും കാണാതാകുന്നു, 4 ക്യാമറ വച്ചെങ്കിലും ഒന്നും പതിഞ്ഞില്ല; പുലിപ്പേടിയിൽ ഗ്രാമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios