വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഭരണകൂട ഭീകരത; മുല്ലപ്പള്ളി
മുഖ്യമന്ത്രി സിബിഐയെ എന്തിന് ഭയപ്പെടുന്നു. അന്വേഷണം മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും കുടുംബത്തിലേക്ക് എത്തിയത് കൊണ്ടാണ് ഭയക്കുന്നത്.
തിരുവനന്തപുരം: വയനാട്ടിൽ മാവോയിസ്റ്റ് പ്രവർത്തകൻ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത് ഭരണകൂട ഭീകരതയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമ പ്രവത്തകരോട് തെറ്റായ സമീപനം സ്വീകരിക്കുന്ന നിലപാടാണ് പിണറായി സർക്കാരിൻ്റേത്. മുഖ്യമന്ത്രി മാധ്യമ സ്വാതന്ത്ര്യത്തിന് എതിര് നിൽക്കുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദിവാസി മേഖലയിലെ പ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി സിബിഐയെ എന്തിന് ഭയപ്പെടുന്നു. അന്വേഷണം മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും കുടുംബത്തിലേക്ക് എത്തിയത് കൊണ്ടാണ് ഭയക്കുന്നത്. ധാർമികതയുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കണം. എല്ലാ കേസുകളുടേയും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തും. പിണറായി വിജയന് ആത്മാഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.