മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കൂട്ടത്തല്ല്: രണ്ട് സ്‌കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലടിച്ചു

മുക്കം ഉപജില്ലാ കലോത്സവത്തിൻ്റെ ഓവറോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ ഏറ്റുമുട്ടി

Mukkam sub district kalolsavam ends in clash

കോഴിക്കോട്: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കൂട്ടത്തല്ല്. ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് ആദ്യം സംഘർഷമുണ്ടായത്. ഇത് അധ്യാപകരും ഏറ്റെടുത്തതോടെ കലോത്സവം കൂട്ടത്തല്ലിൽ കലാശിച്ചു. ഉപജില്ലാ കലോത്സവത്തിൻ്റെ ഓവറോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. 

നീലേശ്വരം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും, കലോത്സവം ആതിഥേയരായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളുമാണ് ഏറ്റവും അധികം പോയിന്റ് നേടിയത്. ഓവറോൾ ട്രോഫി രണ്ട് സ്കൂളുകൾക്കുമായി പങ്കിടാനായിരുന്നു തീരുമാനം. എന്നാൽ തങ്ങളാണ് യഥാർത്ഥ ചാമ്പ്യന്മാരെന്നും, പിടിഎം സ്കൂൾ അനധികൃതമായി മത്സരാർത്ഥികളെ തിരുകി കയറ്റിയും, വിധി നിർണ്ണയത്തിൽ കൃത്രിമം കാട്ടിയും ട്രോഫിക്ക് അർഹത നേടിയതാണെന്നും ആരോപിച്ച് നീലേശ്വരം സ്കൂൾ അധികൃതർ രംഗത്ത് വന്നു. ഇവർ ട്രോഫി വാങ്ങാൻ വിസമ്മതിച്ചതോടെ തർക്കം തുടങ്ങി. പിന്നാലെ രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളും തമ്മിലടിച്ചു. പിന്നാലെ അധ്യാപകരും ഇവർക്കൊപ്പം സംഘർഷത്തിൽ ഭാഗമാവുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios