'മുകേഷിന് കാര്യമായി ചികിത്സിക്കേണ്ട ഞരമ്പുരോ​ഗം, ചികിത്സിക്കേണ്ടതിന് പകരം സം​രക്ഷിക്കുന്നു': കെ മുരളീധരന്‍

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ  അറിവോടെ എഡിജിപി അജിത്ത് കുമാറാണെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി.

mukesh needs treatment says k muraleedharan

തിരുവനന്തപുരം: മുകേഷിനെതിരെ ​രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. മുകേഷിന് കാര്യമായി ചികിത്സിക്കേണ്ട ‍ഞരമ്പുരോ​ഗമാണെന്നും ചികിത്സ നൽകേണ്ടതിന് പകരം മുകേഷിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരൻ വിമർശിച്ചു. 

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ  അറിവോടെ എഡിജിപി അജിത്ത് കുമാറാണെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുളള നാടകത്തിന്റെ ഭാഗമായിരുന്നു ഇതെന്നും മുരളീധരൻ ആരോപിച്ചു. കഴിഞ്ഞ ഏപ്രിൽ 17 ന് ഞാനിത് പറഞ്ഞതാണ്. കരുവന്നൂർ വിഷയത്തിലടക്കം ഭയന്നായിരുന്നു സിപിഎം നീക്കം. ഈ കേസിൽ പ്രതികൾ സിപിഎമ്മുകാരാണ്. കേന്ദ്ര അന്വേഷണം നടക്കുകയാണ്. വിഷയം ഒത്തുതീർക്കാനായിരുന്നു സുരേഷ് ഗോപിയെ സിപിഎം സഹായിച്ച് വിജയിപ്പിച്ചത്. എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് ബിജെപിയെ സഹായിച്ചതെന്നും പൂരം കലക്കിയ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.  

Latest Videos
Follow Us:
Download App:
  • android
  • ios