മുഈനലി തങ്ങൾക്കെതിരെ മാത്രമല്ല, ആര്‍ക്കെതിരെയും ഭീഷണി പാടില്ല; പിന്തുണച്ച് സമസ്ത അധ്യക്ഷൻ
സമസ്തയുടെ കൂടെ നിൽക്കുന്ന വർക്ക് ഭ്രഷ്ട് കൽപ്പിക്കാൻ ഉള്ള നീക്കമാണ് നടക്കുന്നതെന്നതായിരുന്നു മുക്കം ഉമർ ഫൈസി അടക്കമുള്ള നേതാക്കളുടെ പ്രസ്താവന. ഇതേ വികാരമാണ് സമസ്ത അധ്യക്ഷനും പങ്കിട്ടത്.
കോഴിക്കോട്: ലീഗ് പ്രവർത്തകൻ ഭീഷണിപ്പെടുത്തിയ കേസിൽ മുഈനലി തങ്ങളെ പിന്തുണച്ച് സമസ്ത അധ്യക്ഷൻ. മുഈനലി തങ്ങൾക്കെന്നല്ല ആർക്കെതിരെയും ഭീഷണി പാടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുസ്‌ലീം ലീഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി വി അബ്‌ദുറഹ്‌മാന്റെ പരാമർശം ജിഫ്രി തങ്ങൾ തള്ളി. മുഈനലി തങ്ങൾക്ക് എതിരായ ഭീഷണി സമസ്തക്ക് വേണ്ടി നിലകൊള്ളുന്നവർക്ക് എതിരായ ഭീഷണിയാണെന്ന് സമസ്ത നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സമസ്തയുടെ കൂടെ നിൽക്കുന്ന വർക്ക് ഭ്രഷ്ട് കൽപ്പിക്കാൻ ഉള്ള നീക്കമാണ് നടക്കുന്നതെന്നതായിരുന്നു മുക്കം ഉമർ ഫൈസി അടക്കമുള്ള നേതാക്കളുടെ പ്രസ്താവന. ഇതേ വികാരമാണ് സമസ്ത അധ്യക്ഷനും പങ്കിട്ടത്.
അതേസമയം ലീഗിനെയെും സമസ്തയെയും ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രി അബ്ദുറഹ്മാന്റെ പരാമർശം ജിഫ്രി തങ്ങൾ തള്ളി. സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പരാമർശം പ്രസംഗത്തിന് പൊടിപ്പ് കൂട്ടാൻ വേണ്ടി ആവേശത്തിൽ പറഞ്ഞതാകും. വാക്കുകൾ ശ്രദ്ധിച്ച് പ്രയോഗിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മുഈനലി തങ്ങൾക്ക് ഭീഷണി സന്ദേശം അയച്ച റാഫി പുതിയ കടവിനെ കഴിഞ്ഞ ദീവസം രാത്രി അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ ലീഗിൽ ശ്രമം നടക്കുന്നുണ്ടെങ്കിലും മുഈനലി തങ്ങൾ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
അതിനിടെ മുഈനലി തങ്ങള്‍ക്കെതിരായ ഭീഷണി സമസ്തക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് എതിരായ ഭീഷണിയാണെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞിരുന്നു. സമസ്തയുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കാനുള്ള നീക്കം നടക്കുന്നതായും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കവും മറ്റു സമസ്ത നേതാക്കളും പ്രസ്താവനയിൽ പറഞ്ഞിരുന്നു
അതേസമയം, പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ രാത്രി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിനെ അര്‍ധരാത്രിയിലാണ് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഭീഷണിപെടുത്തൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും മലപ്പുറം പൊലീസ് വ്യക്തമാക്കി. മുഈൻ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ പരാമർശങ്ങളാണ് കേസിന് ആധാരമായതെന്നുമാണ് റാഫി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
'സമസ്തയെ പിന്തുണയ്ക്കുന്നവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കാന്‍ നീക്കം', പ്രസ്താവനയുമായി സമസ്ത നേതാക്കള്‍
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം