കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി
എംടി വാസുദേവൻ നായരുടെ ആരോഗ്യനില കൂടുതൽ മോശമായെന്ന് ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട്
കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായെന്ന് മെഡിക്കൽ റിപ്പോർട്ട്. കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിൽ ആയതാണ് കാരണം. നിരീക്ഷണം തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എം ടി വാസുദേവൻ നായർ കഴിയുന്നത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. നിലവിൽ യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ എംടിക്ക് ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്ന് ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നു.