എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരം.  ഹൃദയസ്തംഭനം ഉണ്ടായെന്നും അതീവ ഗുരുതരമാണെന്നും അറിയിച്ച് മെഡിക്കല്‍ ബുള്ളറ്റിൻ

MT Vasudevan Nair in critical condition hospitalized Medical bulletin says Cardiac arrest

കോഴിക്കോട്:എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി.

‍ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.  ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് എംടി വാസുദേവൻ നായര്‍. ശ്വാസ തടസത്തെ തുടര്‍ന്നാണ് എംടിയെ ഇക്കഴിഞ്ഞ 15ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചുനാളുകളായി അലട്ടിയിരുന്നു.  അഞ്ചു ദിവസത്തെ ചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്നലെ രാത്രിയോടെ രക്തസമ്മര്‍ദത്തിലടക്കം കാര്യമായ വ്യതിയാനമുണ്ടായി. ഇതേതുടര്‍ന്നാണ് ഇന്ന് മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി. എംടിയുടെ മകള്‍ അശ്വതി, സുഹൃത്തും സാഹിത്യക്കാരനുമായ എംഎൻ കാരശ്ശേരി ഉള്‍പ്പെടെയുള്ളവരും ആശുപത്രിയിലുണ്ട്.

രാത്രിയിൽ നടന്നുപോകുന്നതിനിടെ ഓട്ടോ കുറുകെയിട്ട് തടഞ്ഞുനിർത്തി, 44കാരന് ക്രൂരമര്‍ദനം, പ്രതികൾ പിടിയിൽ

ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, പ്രതിഷേധം

 

Latest Videos
Follow Us:
Download App:
  • android
  • ios