എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

എംടിക്ക് യന്ത്ര സഹായം ഇല്ലാതെ ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്നും രക്തസമ്മർദ്ദം ഉൾപ്പെടെ സാധാരണ നിലയിൽ ആണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

MT Vasudevan Nair at Kozhikode hospital health condition remains unchanged

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എംടി. യന്ത്ര സഹായം ഇല്ലാതെ ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്നും രക്തസമ്മർദ്ദം ഉൾപ്പെടെ സാധാരണ നിലയിൽ ആണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

ഹൃദ്രോഗവും ശ്വാസതടസവും മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു കഴിഞ്ഞയാഴ്ച എംടിയെ തീവ്രപരിചന വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എംടി വാസുദേവൻ നായരുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിൽ എംടിയെ സന്ദർശിച്ചിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios