നൂറ് കടന്ന് പ്രതിദിന സമ്പര്‍ക്ക കേസുകള്‍; ഇന്ന് 133 രോഗികള്‍, തലസ്ഥാനത്ത് മാത്രം 88 കേസുകള്‍
ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 95 പേരിൽ 88 ഉം സമ്പർക്കത്തിലൂടെയാണ്. തിരുവനന്തപുരത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 300 കവിഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 133 പേർക്ക്. ഉറവിടമറിയാത്ത ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉണ്ടായ ദിനമാണിന്ന്. തിരുവനന്തപുരം ജില്ലയില്‍ മൂന്ന് ദിവസം കൊണ്ട് 213 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 190 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 95 പേരിൽ 88 ഉം സമ്പർക്കത്തിലൂടെയാണ്. തിരുവനന്തപുരത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 300 കവിഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെപ്പേർക്കാണ്. ഇന്ന് രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 74 പേരെത്തി. ഉറവിടം അറിയാത്ത ഏഴ് പേരുണ്ട്. 149 പേര്‍ക്കാണ് രോഗമുക്തി.