കേരളത്തിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു, ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭാഗ്യകരം; സീതാറാം യെച്ചൂരി 

രാഷ്ട്രീയ നേതാക്കളെ  എങ്ങനെ തെരെഞ്ഞെടുക്കണം എന്ന് യുപി ജനത കാണിച്ചു തന്നു. സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്നത്തെ ഇന്ത്യ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

More seats were expected in Kerala, Unfortunately BJP opened account in Kerala; cpm general secretary Sitaram Yechury

ദില്ലി: കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം ഉറപ്പായും പരിശോധിക്കുമെന്നും സിപിഎം ജനറല്‍  സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കാണ് നടന്നത്. കേരളത്തിലേക്ക് അല്ല. ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയാണ്.

പണത്തിന്‍റെയും അധികാരത്തിന്‍റെയും ശക്തി ഉപയോഗിച്ച് ഭരണം പിടിച്ചടക്കാനാണ് ശ്രമിച്ചത്. അതിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.  കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. വലിയതോതിൽ പണം വിനിയോഗിച്ചു. എന്നിട്ടും ഫലം ഇതാണ്.  രാഷ്ട്രീയ നേതാക്കളെ  എങ്ങനെ തെരെഞ്ഞെടുക്കണം എന്ന് യുപി ജനത കാണിച്ചു തന്നു. സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്നത്തെ ഇന്ത്യ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.


പച്ചമരത്തോട് ഇങ്ങനെ ചെയ്തെങ്കില്‍ ഉണക്ക മരത്തോട് എന്താവും? ടിഎന്‍ പ്രതാപനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ്

 

Latest Videos
Follow Us:
Download App:
  • android
  • ios