അത്യന്തം സങ്കടകരം, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കുചേരുന്നു: ജീപ്പ് അപകടത്തിൽ അനുശോചിച്ച് വി മുരളീധരൻ
അത്യന്തം സങ്കടകരമെന്നും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ ഉളളവർ അതിവേഗം ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.
ദില്ലി: മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് തോട്ടം തൊഴിലാളികൾ മരിച്ച സംഭവത്തിൽ അനുശോചിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. അത്യന്തം സങ്കടകരമെന്നും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ ഉളളവർ അതിവേഗം ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.
അപകടത്തിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. ഇതിലൊരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളായിരുന്നു യാത്രക്കാർ. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. മക്കിമ ല ആറാം നമ്പർ കോളനിയിലെ ചിത്ര , ശോഭന, കാർത്യാനി, ഷാജ, ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചവർ. മണികണ്ഠൻ, ലത, ജയന്തി,മോഹന സുന്ദരി,ഉമാ ദേവി എന്നിവർക്കാണ് പരിക്കേറ്റത്.
വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11സ്ത്രീകളായിരുന്നു. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിൽ 9 പേർ മരിച്ചതായി ഡിഎംഒ അറിയിച്ചു. മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹങ്ങൾ മാനന്തവാടി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും.
റോഡിൽ നിൽക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് സ്വർണ്ണവും മൊബൈൽ ഫോണും കവർന്നു; മൂന്ന് പേര്‍ അറസ്റ്റിൽ
https://www.youtube.com/watch?v=LOVyD9IgngM