'കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വച്ച് എന്തും വിളിച്ചു പറയുന്നു, തെറ്റുമ്പോൾ വീണിടത്ത് കിടന്നുരുളും'

തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ്  ആരോപണങ്ങൾക്ക്പിന്നിൽ.ഇവർ മരുന്ന് കഴിക്കുന്നതാണ് നല്ലതെന്നും മന്ത്രി മുഹമ്മദ് റിയാസ്
 

minister muhammed riyas against mathew kuzhalnadans allegations

കോഴിക്കോട്: സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട മാത്യു കുഴല്‍നാടന്‍റെ  പുതിയ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. കുഴൽനാടൻ  എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചുപറയുന്നു. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളും. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നത്. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി ഇല്ല. നിയമ വ്യവസ്ഥ അനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ. ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. സുതാര്യമാണ് ഇവയെല്ലാം. തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങൾക്ക് പിന്നിൽ. ഇവർ മരുന്ന് കഴിക്കുന്നതാണ് നല്ലത്. ആരോപങ്ങളിൽ മിണ്ടിയാലും മിണ്ടിയില്ലേലും വാർത്തയാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

'വീണയുടെ കമ്പനി 30 ലക്ഷത്തോളം രൂപ ഒടുക്കേണ്ടിടത്ത് 6 ലക്ഷം രൂപ മാത്രമാണ് ജിഎസ്ടി അടച്ചത്; ധനമന്ത്രിക്ക് പരാതി'

മാസപ്പടി വിവാദം; ഇഡി പ്രാഥമിക പരിശോധന തുടങ്ങി; വീണ വിജയനും കമ്പനിയും അന്വേഷണ പരിധിയിൽ

 

Latest Videos
Follow Us:
Download App:
  • android
  • ios