'കേരളത്തെ യുപിയുമായി താരതമ്യം ചെയുന്നത് യുപിയെ വെള്ള പൂശാൻ,ഓരോ 3മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്ന സംസ്ഥാനം'

ബിജെപി നേതാക്കൾ പറയുന്നത് മനസിലാക്കാം.കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ യു പി യെ വെള്ളപൂശുന്നത്തിൽ ദേശിയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

minister muhammed riyas against comparing Kerala with UP

എറണാകുളം: ആലുവ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ യുപി മാതൃക നടപ്പാക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച്   മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്ത്.കേരളത്തെ യു പി യുമായി താരതമ്യം ചെയുന്നത് യു പി യെ വെള്ള പൂശാനാണ്.ഓരോ 3 മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് യു പി.യു പി യിൽ പോലീസ് ഏറ്റുമുട്ടൽ നിത്യ സംഭവമാണ്.ബിജെപി നേതാക്കൾ പറയുന്നത് മനസിലാക്കാം.കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ യു പി യെ വെള്ളപൂശുന്നത്തിൽ ദേശിയ നേതൃത്വം നിലപാട് വ്യക്തമാക്കണം .ആലുവ സംഭവത്തിൽ നീതി ഉറപ്പിക്കും.സർക്കാർ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു.

ആലുവ പെൺകുട്ടിയുടെ മരണം: എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയെന്ന് ഇപി ജയരാജൻ

ആലുവ കൊലപാതകത്തിൽ രാഷ്ട്രീയ പോര്, പൊലീസ് അനാസ്ഥയ്ക്കെതിരെ ഇന്ന് കോൺഗ്രസ്‌ മാർച്ച്, നഗരസഭക്കെതിരെ എൽഡിഎഫ്

സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ യുപി മോഡൽ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ പൊലീസ് സംവിധാനം പൂർണമായും തകർന്നു കഴിഞ്ഞു. യുപിയിൽ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest Videos
Follow Us:
Download App:
  • android
  • ios