Asianet News MalayalamAsianet News Malayalam

അന്നേ പറഞ്ഞു, പക്ഷെ വാര്‍ത്തയായില്ല, മന്ത്രി പറയുന്നു ഇനി കർശന നടപടി, 'വച്ചുപൊറുപ്പിക്കില്ല കൈക്കൂലിക്കാരെ'

കെട്ടിടത്തിന്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി വേണ്ടി രണ്ട് ലക്ഷം രൂപ വീട്ടിൽ ചെന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. അത് പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉടൻ നടപടിയെടുക്കാൻ നിർദ്ദേശിച്ചത്

Minister MB Rajesh has reiterated that strong action will be taken against the corrupt
Author
First Published Oct 6, 2024, 9:17 PM IST | Last Updated Oct 6, 2024, 9:17 PM IST

 തിരുവനന്തപുരം: അഴിമതിക്കാര്‍ക്കെതിരെ ശക്തമായ  നടപടിയെന്ന് ആവര്‍ത്തിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. അഴിമതിക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വൈകാതെ അത് നിങ്ങൾക്ക് ബോധ്യപ്പെടുമെന്നും നേരത്തെ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അന്നത് മാധ്യമങ്ങൾ വാര്‍ത്തയാക്കിയല്ല. പക്ഷെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. അതിന്റെ തെളിവാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഇപ്പോൾ സസ്പെൻഡ് ചെയ്ത നടപടി.  

കെട്ടിടത്തിന്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി വേണ്ടി രണ്ട് ലക്ഷം രൂപ വീട്ടിൽ ചെന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. അത് പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉടൻ നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. തദ്ദേശ അദാലത്തിൽ ഇവരുടെ പ്രശ്നത്തിന് നിയമാനുസൃതം തീർപ്പുണ്ടാക്കുകയും നമ്പർ ലഭിക്കുകയും ചെയ്തിരുന്നു.  ഫയലുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വച്ച് താമസിപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കും. അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെ പട്ടികയും തയ്യാറാക്കും. ഇവരെ തദ്ദേശ വകുപ്പിന്റെ ഇൻറ്റേണൽ വിജിലൻസ് നിരീക്ഷിക്കും. ആവശ്യമുള്ള കേസുകളിൽ പൊലീസ് വിജിലൻസിന്റെ അന്വേഷണവും ഉറപ്പാക്കും. ഇപ്പോൾ തന്നെ അത്തരക്കാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ കുറിപ്പ്...

അഴിമതിക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വൈകാതെ അത് നിങ്ങൾക്ക് ബോധ്യപ്പെടുമെന്നും നാലാം തീയതിയിലെ വാര്‍ത്താ സമ്മേളനത്തിൽ ഞാൻ പറഞ്ഞിരുന്നു. ആ നടപടികളുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരസഭയിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

കെട്ടിടത്തിന്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി വേണ്ടി രണ്ട് ലക്ഷം രൂപ വീട്ടിൽ ചെന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. അത് പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉടൻ നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. തദ്ദേശ അദാലത്തിൽ ഇവരുടെ പ്രശ്നത്തിന് നിയമാനുസൃതം തീർപ്പുണ്ടാക്കുകയും നമ്പർ ലഭിക്കുകയും ചെയ്തിരുന്നു.  കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ അഴിമതിക്കെതിരെയും അഴിമതിക്കാർക്ക് എതിരെയും സ്വീകരിക്കാൻ പോകുന്ന കർശന നടപടികളെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. എന്നാൽ മാധ്യമങ്ങളാരും ആ ഭാഗം വാർത്തയാക്കിയതായി കണ്ടില്ല. മാധ്യമങ്ങൾ വാർത്ത നൽകിയാലും ഇല്ലെങ്കിലും നടപടികളുമായി സർക്കാർ മുന്നോട്ടുപോവും.

ഫയലുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വച്ച് താമസിപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കും. അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെ പട്ടികയും തയ്യാറാക്കും. ഇവരെ തദ്ദേശ വകുപ്പിന്റെ ഇൻറ്റേണൽ വിജിലൻസ് നിരീക്ഷിക്കും. ആവശ്യമുള്ള കേസുകളിൽ പൊലീസ് വിജിലൻസിന്റെ അന്വേഷണവും ഉറപ്പാക്കും. ഇപ്പോൾ തന്നെ അത്തരക്കാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. 

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങൾക്ക് പരാതി നൽകാൻ സിംഗിൾ വാട്ട്സാപ്പ് നമ്പർ 15 ദിവസത്തിനുള്ളിൽ സജ്ജമാകും. ഈ വാട്ട്സാപ്പ് നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം എന്ന് വ്യവസ്ഥ ചെയ്യും. ഓരോ സീറ്റിലും ഫയൽ പരമാവധി കൈവശം വെക്കാവുന്നത് എത്ര ദിവസമാണ് തുടങ്ങിയവ ഉൾപ്പെടെ സേവനവും  പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോർഡുകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വെക്കും. തുടർന്നുള്ള ദിവസങ്ങളിലും അഴിമതിക്കാർക്ക് എതിരെയുള്ള കർശന നടപടിയുണ്ടാവും.

മകന്റെ ബൈക്ക് അടിച്ചു പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ച അച്ഛനെ കുത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios