'മിണ്ടാനാണ് തീരുമാനം' സ്പെഷ്യൽ പരിപാടി; അണിനിരന്ന് പ്രമുഖർ, ഒറ്റക്കെട്ടായി രാജ്യം

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക ഷോ 'മിണ്ടാനാണ് തീരുമാനം' കേരളത്തിൽ മാധ്യമങ്ങൾക്ക് എതിരെ നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ തുറന്നുകാട്ടുന്നതായി. രാജ്യമെങ്ങും മാധ്യമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തലമുതിർന്ന ജേണലിസ്റ്റുകൾക്ക് ഒപ്പം സാംസ്‌കാരിക, കലാ, രാഷ്ട്രീയ മേഖലകളിലെ ഉന്നത വ്യക്തികളും ഉറച്ച സ്വരത്തിൽ സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്ക് എതിരെ അഭിപ്രായം രേഖപ്പെടുത്തി.

mindananu theerumanam special show on media freedom fvv

തിരുവനന്തപുരം: കേരളത്തിൽ മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും തെരഞ്ഞ് പിടിച്ചു വേട്ടയാടുന്ന സർക്കാർ പൊലീസ് നടപടിക്ക് എതിരെ ഒറ്റക്കെട്ടായി പ്രതിരോധത്തിന്റെ ശബ്ദം. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'മിണ്ടാനാണ് തീരുമാനം' പ്രത്യേക ഷോയിൽ സാംസ്കാരിക നേതാക്കളും മാധ്യമ, പൗരാവകാശ പ്രവർത്തകരും സർക്കാരിന്റെ അടിച്ചമർത്തൽ നയത്തെ നിശിതമായി വിമർശിച്ചു.

കേരളം പോലൊരു സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമങ്ങൾ ഭീഷണി നേരിടുന്നത് ഭരണകൂടം ഏകാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന അഭിപ്രായം ഷോയിൽ ഉയർന്നു. ഒന്നിനുപിറകെ ഒന്നായി മാധ്യമ പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ ചുമത്തുക. ഏറ്റവുമൊടുവിൽ ലൈവ് റിപ്പോർട്ടിംഗിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനക്കേസ്. വാർത്ത വായിച്ചതിന്റെ പേരിൽ പോലും ചോദ്യം ചെയ്യൽ നോട്ടീസുകൾ. 

മാധ്യമ പ്രവർത്തകർക്ക് വാർത്തകൾ ലഭിക്കുന്ന സോഴ്സുകൾ തിരിച്ചറിയാനും അവയെ ഇല്ലാതാക്കാനും ബോധപൂർവമായ ശ്രമങ്ങൾ. ജനാധിപത്യത്തിന്റെ മടിത്തട്ടായ നിയമസഭയിൽപ്പോലും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ. ഒരു ഇടതുപക്ഷ സർക്കാരിൽനിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത ഫാഷിസ്റ്റ് നടപടികളിലൂടെ കേരളം കടന്നുപോകുമ്പോൾ രാജ്യത്തിന്റെ എല്ലാ കോണുകളിൽനിന്നും ഉയരുന്നത് ''ഈ ഭീഷണിക്ക് മാധ്യമങ്ങൾ കീഴടങ്ങരുത് '' എന്ന വികാരമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക ഷോ 'മിണ്ടാനാണ് തീരുമാനം' കേരളത്തിൽ മാധ്യമങ്ങൾക്ക് എതിരെ നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ തുറന്നുകാട്ടുന്നതായി. രാജ്യമെങ്ങും മാധ്യമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തലമുതിർന്ന ജേണലിസ്റ്റുകൾക്ക് ഒപ്പം സാംസ്‌കാരിക, കലാ, രാഷ്ട്രീയ മേഖലകളിലെ ഉന്നത വ്യക്തികളും ഉറച്ച സ്വരത്തിൽ സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്ക് എതിരെ അഭിപ്രായം രേഖപ്പെടുത്തി.

തൃശൂരിൽ നിന്ന് ചിത്രകാരനായ നന്ദൻപിള്ള കാർട്ടൂൺ വരച്ചു പരിപാടിയുടെ ഭാഗമായി. മൂന്നു മണിക്കൂർ നീണ്ട ലൈവ് ഷോയുടെ സമയത് ലോകമെങ്ങും നിന്ന് പ്രേക്ഷകരും മാധ്യമ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവരും ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണ രേഖപ്പെടുത്തി. സാമൂഹിക മാധ്യമണങ്ങളിലും നിരവധിപ്പേർ സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥാ നയത്തിനെതിരെ ശക്തമായി പ്രതികരിച്ചു.

കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും ഇല്ലാത്തവിധം സ്വതന്ത്ര മാധ്യമ പ്രവർത്തനം ഭരണകൂടത്തിൽനിന്ന് ഭീഷണി നേരിടുമ്പോൾ ഒട്ടേറെ ജനാധിപത്യ വിശ്വാസികളാണ് ഉറച്ച അഭിപ്രായ പ്രകടനവുമായി രംഗത്തുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios