ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ കമ്പനിയുടെ പടുകൂറ്റൻ കപ്പൽ വിഴി‌ഞ്ഞത്തേക്ക്; നാളെ രാവിലെ എത്തിച്ചേരും

ഡെയ്‍ലയ്ക്ക് പിന്നാലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഒറിയോൺ എന്ന കപ്പലും വിഴിഞ്ഞത്ത് എത്തും

Mediterranean Shipping Company Deila ship to Vizhinjam port

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നു.  മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ മദർഷിപ്പ് ഡെയ്‍ല നാളെ രാവിലെ വിഴിഞ്ഞത്ത് എത്തും. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ളതാണ് ഈ കൂറ്റൻ കപ്പൽ. 13988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുള്ളതാണ് ഈ കുപ്പൽ.  സ്പെയ്നിലെ മലാഗ തുറമുഖത്ത് നിന്ന് യാത്ര തിരിച്ച ഡെയ്‌ല കപ്പൽ മുംബൈ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പൽ കൊളംബോയിലേക്ക് പോകും. അദാനി പോർട്ട്സിന്റെ പ്രധാന ചരക്ക് നീക്ക പങ്കാളിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. വിഴിഞ്ഞത്തും മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയായിരിക്കും ചരക്ക് നീക്കത്തിൽ പ്രധാന പങ്കാളിയാവുക. ഡെയ്‍ലയ്ക്ക് പിന്നാലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഒറിയോൺ എന്ന കപ്പലും വിഴിഞ്ഞത്ത് എത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios