കൂട്ടുപാതയിലെ 'കുപ്പക്കാട് ഇനിയില്ല'; 70849 ടൺ മാലിന്യ സംസ്കരണം അന്തിമ ഘട്ടത്തിലെന്ന് മന്ത്രി എംബി രാജേഷ്

പാലക്കാട് കൂട്ടുപാതയിലെ ഈ കേന്ദ്രം കുപ്പക്കാട് എന്നാണ് അറിയപ്പെടുന്നത്. കുപ്പക്കാട് പൂർണമായും മാലിന്യമുക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

mb rajesh minister visits palakkad kuppakkad said that 70849 tonnes of waste treatment is in final stage

പാലക്കാട് : കൂട്ടുപാതയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ആരംഭിച്ച ബയോ മൈനിങ് പ്രവൃത്തി നേരിലെത്തി വിലയിരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. പാലക്കാട് കൂട്ടുപാതയിലെ ഈ കേന്ദ്രം കുപ്പക്കാട് എന്നാണ് അറിയപ്പെടുന്നത്. കുപ്പക്കാട് പൂർണമായും മാലിന്യമുക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പങ്കുവച്ചത്. 

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് : 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : 

"കുപ്പക്കാട് ഇനി ഇല്ല. കുപ്പക്കാട് എന്നറിയപ്പെട്ട പാലക്കാട് കൂട്ടുപാതയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ആരംഭിച്ച ബയോ മൈനിങ് പ്രവൃത്തി ഇന്ന് നേരിലെത്തി വിലയിരുത്തി. 

അനവധി വർഷം കൊണ്ട് നിക്ഷേപിക്കപ്പെട്ട 70849 മെട്രിക് ടൺ ലെഗസി വേസ്റ്റാണ് കൂട്ടുപാതയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ട് ഇതിൽ 8987.94 മെട്രിക് ടൺ മാലിന്യം ബയോമൈനിങ്ങിലൂടെ ശാസ്ത്രീയമായി ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ മെയ് മാസത്തിനുള്ളിൽ ബയോമൈനിങ് പൂർത്തിയാക്കി ഈ പ്രദേശം വീണ്ടെടുക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. കേരള ഖര മാലിന്യ പരിപാലന പദ്ധതി (KSWMP) യാണ് പാലക്കാടെ ബയോമൈനിംഗ് പ്രവർത്തനം നിർവ്വഹിക്കുന്നത്.  

മാലിന്യക്കൂനകൾ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് നാം കുതിക്കുകയാണ്. സംസ്ഥാനത്തെ 24 വലിയ മാലിന്യക്കൂനകൾ ഇതിനകം തന്നെ ബയോമൈനിംഗ് വഴി പൂർണമായും നീക്കം ചെയ്ത് ആ സ്ഥലം നാം വീണ്ടെടുത്തിട്ടുണ്ട്. ഇതിന് പുറമെ ബ്രഹ്മപുരം ഉൾപ്പെടെ പത്ത് കേന്ദ്രങ്ങളിലെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. ശേഷിക്കുന്ന 25 കേന്ദ്രങ്ങളിലെ ബയോമൈനിംഗ് ആണ് ഇപ്പോൾ ആരംഭിക്കുന്നത്. 
മാലിന്യമുക്തമായ നവകേരളത്തിലേക്ക് നമുക്ക് യോജിച്ച് മുന്നേറാം"- എംബി രാജേഷ്

സംസ്ഥാനത്ത് മുതൽ ജനുവരി 1 ‘വലിച്ചെറിയൽ വിരുദ്ധ വാരം’ ആയി ആചരിച്ചു വരികയാണ്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ 24 വലിയ മാലിന്യക്കൂനകൾ ഇതിനകം തന്നെ ബയോമൈനിംഗ് വഴി പൂർണമായും നീക്കം ചെയ്ത് ആ സ്ഥലം നാം വീണ്ടെടുത്തതായി എംബി രാജേഷ് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios