2009 -ല്‍ മണ്ഡലം തിരിച്ചുപിടിക്കാനെത്തി, കൊടിക്കുന്നിലിനെ കൈവിടാതെ മാവേലിക്കര
2004 -ൽ സംഭവിച്ച തോൽവി വിജയമാക്കി മാറ്റാനാണ് ആദ്യമായി 2009 -ൽ യുഡിഎഫ് കൊടിക്കുന്നിൽ സുരേഷിനെ നിയോഗിക്കുന്നത്. 2009 -ല്‍ കൊടിക്കുന്നില്‍ സുരേഷ് നേടിയത് 3,97,211 വോട്ടുകളാണ്.
മാവേലിക്കരയിൽ വീണ്ടും വിജയിച്ച് യുഡിഎഫിന്റെ കൊടിക്കുന്നിൽ സുരേഷ്. 9953 വോട്ടിനാണ് ഇടതിന്റെ അഡ്വ. അരുൺ കുമാറിനേക്കാൾ അദ്ദേഹം മുന്നിൽ നിൽക്കുന്നത്. ഒരിക്കലും കൊടിക്കുന്നിലിനെ കൈവിട്ടിട്ടില്ലാത്ത മണ്ണാണിത്. അത് ഒരിക്കൽ കൂടി മാവേലിക്കര തെളിയിച്ചു.
മാവേലിക്കര ഇടതിനൊപ്പം നിന്നത് വളരെ അപൂർവമായിരുന്നു. 1967-ലും 2004 -ലും. 2004 -ൽ സംഭവിച്ച തോൽവി വിജയമാക്കി മാറ്റാനാണ് ആദ്യമായി 2009 -ൽ യുഡിഎഫ് കൊടിക്കുന്നിൽ സുരേഷിനെ നിയോഗിക്കുന്നത്. 2009 -ല്‍ കൊടിക്കുന്നില്‍ സുരേഷ് നേടിയത് 3,97,211 വോട്ടുകളാണ്. 2014 -ല്‍ കൊടിക്കുന്നില്‍ സുരേഷിന് 4,02,432 വോട്ടുകളാണ് ലഭിച്ചത്. 2019 -ൽ കൊടിക്കുന്നില്‍ 61,138 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.
കൊടിക്കുന്നിലിനെ കൈവിടാതെ മാവേലിക്കര
കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മാവേലിക്കര ലോക്സഭാ മണ്ഡലം. 1962 -ല്‍ ആര്‍ അച്യുതനാണ് മാവേലിക്കരയില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലെത്തിയത്.
1967 -ല്‍ ഇടതുമുന്നണിയുടെ ഭാഗമായി സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജിപി മംഗലത്തുമഠവും 2004 -ല്‍ സിഎസ് സുജാതയും മത്സരിച്ചപ്പോള്‍ മാത്രമാണ് മാവേലിക്കര ഇടതിനൊപ്പം നിന്നത്. 1971 -ല്‍ ആര്‍ ബാലകൃഷ്ണപിള്ളയിലൂടെ യുഡിഎഫ് വീണ്ടും മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബികെ നായര്‍, പിജെ കുര്യന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വിജയിച്ചു കയറി. 2004 -ല്‍ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ 2009 -ല്‍ യുഡിഎഫ് നിയോഗിച്ചത് കൊടിക്കുന്നില്‍ സുരേഷിനെയായിരുന്നു.
2009 -ല്‍ കൊടിക്കുന്നില്‍ സുരേഷ് നേടിയത് 3,97,211 വോട്ടുകളാണ്. 49.3 ശതമാനം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍എസ് അനില്‍ 3,49,163 വോട്ടു നേടി. 43.3 ശതമാനം. ബിജെപിയുടെ പിഎം വേലായുധന് ലഭിച്ചത് 40,992 വോട്ടുകളാണ്. 2014 -ല്‍ കൊടിക്കുന്നില്‍ സുരേഷിന് 4,02,432 വോട്ടുകളാണ് ലഭിച്ചത്. 45.3 ശതമാനം. ഇടതുമുന്നണിയുടെ ചെങ്ങറ സുരേന്ദ്രന് 3,69,695 വോട്ടും. 41.60ശതമാനം. ബിജെപിയുടെ പിഎസ് സുധീര്‍ നേടിയത് 79,743 വോട്ടും.
2019 -ല്‍ കൊടിക്കുന്നില്‍ സുരേഷും സിപിഐയുടെ ചിറ്റയം ഗോപകുമാറുമായിരുന്നു നേര്‍ക്കുനേര്‍ വന്നത്. 74.33 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ കൊടിക്കുന്നില്‍ 61,138 വോട്ടുകളുടെ ഭൂരിപക്ഷം നേടി. കൊടിക്കുന്നിലിന് 4,40,415. ചിറ്റയം ഗോപകുമാറിന് 3,79,277. എന്‍ഡിഎയുടെ തഴവ സഹദേവന് 1,33,546. 2014 -ല്‍ 32,737 വോട്ടുകളുടെ ലീഡ് നേടിയ സ്ഥാനത്താണ് 2019 -ല്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഭൂരിപക്ഷം അറുപതിനായിരം കടന്നത്. എന്നാൽ, ഇത്തവണ അത് പതിനായിരത്തിലും താഴെയാണ്.