പിശകുണ്ടായെന്ന പരാതി, മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ അധിക ഭൂമി വീണ്ടും അളക്കും

പിശകുണ്ടായെന്ന് മാത്യു കുഴൽ നാടന്റെ പാർട്ണർമാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് വീണ്ടും അളക്കാൻ തീരുമാനിച്ചത്

mathew kuzhalnadan chinnakanal land resurvey apn

ഇടുക്കി : കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും. അടുത്തയാഴ്ച   ഹെഡ് സർവ്വേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിധ്യത്തിലാണ് ഭൂമി അളക്കുക. മുമ്പ് ഭൂമി അളന്നപ്പോൾ മാത്യു കുഴൽനാടന് അധിക ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിശകുണ്ടായെന്ന് മാത്യു കുഴൽനാടന്റെ പാർട്ണർമാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് വീണ്ടും അളക്കാൻ തീരുമാനിച്ചത്. പാർട്ണർമാരായ ടോണി സാബു, ടോം സാബു എന്നിവരാണ് തഹസിൽദാരുടെ മുന്നിൽ ആവശ്യം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.  

വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്; മാത്യു കുഴല്‍നാടന്‍റെ ഹർജി 27 ലേക്ക് മാറ്റി

 

 

Latest Videos
Follow Us:
Download App:
  • android
  • ios