ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച; ഒരു ലക്ഷം രൂപയുടെ മദ്യവും പണവും നഷ്ടപ്പെട്ടു

ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് രണ്ടംഗ സംഘം ബിവറേജസ് ഷട്ടറിന്‍റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് കവർച്ച നടത്തിയത്. 

massive robbery at a liquor store of Beverages Corporation; Liquor worth Rs 1 lakh, cash were lost

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി വിവരം. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് രണ്ടംഗ സംഘം ബിവറേജസ് ഷട്ടറിന്‍റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ച മോഷ്ടാക്കൾ കൃത്യത്തിന് ശേഷം സിസിടിവി ക്യാമറയുടെ കേബിളുകളും നശിപ്പിച്ചിട്ടുണ്ട്. ആര്യനാട് പൊലീസ്, ഫോറൻസിക് സംഘം എന്നിവർ പ്രദേശത്ത് പരിശോധന നടത്തി. മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി; തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരുക്കെന്ന് ഡോക്ടർമാർ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios