കുട്ടനാട് സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സിപിഐ വിട്ടത്. 

Mass resignation in Kuttanad CPI  Twenty people including branch secretaries joined CPM

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സിപിഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മിൽ ചേർന്നു. CPI വിട്ടെത്തിയവരെ CPM ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നേരത്തെ CPM വിട്ട് സിപിഐൽ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരിൽ ഉണ്ട്. 

ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സിപിഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങവേയാണ് രാജി എന്നാണ് സിപിഐ പ്രാദേശിക നേതൃത്വം പറയുന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios