കളമശ്ശേരിയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്

Marketing Feature: വികസന പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞും, മണ്ഡലത്തിൽ ഇനി നടത്താനുള്ള കാര്യങ്ങൾ ഏതെല്ലാമാണ്, മാറ്റങ്ങൾ എന്തെല്ലാം വേണം തുടങ്ങിയ കാര്യങ്ങളിലൂന്നിയാണ് സ്വീകരണ സ്ഥലങ്ങളിലെ സ്ഥാനാർത്ഥിയുടെ പ്രസംഗം. പത്തടിപ്പാലത്ത് നടന്ന സ്വീകരണ യോഗം നിരവധി യുവാക്കളുടെ സാന്നിധ്യം കൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു.  

marketing feature udf camaign in third phase in Kalamassery

കളമശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.ഇ. അബ്ദുൾ ഗഫൂറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്.  വോട്ടർമാരെ നേരിൽ കണ്ടും കൂടുംബസംഗമങ്ങളിൽ പങ്കെടുത്തുമാണ് സ്ഥാനാർഥി വോട്ട് തേടുന്നത്. രാവിലെ മുതൽ ബൂത്തുകൾ സന്ദർശിച്ച് പാർട്ടി പ്രവർത്തകരെയും വോട്ടർമാരെയും  കണ്ട് പിന്തുണ തേടും. ചൊവ്വാഴ്ച കൂനംതൈ ലക്ഷം വീട് കോളനിയിൽ നിന്നാണ് മൂന്നാം ഘട്ടത്തിലെ ആദ്യ പര്യടനം തുടങ്ങിയത്. പീച്ചിങ്ങപ്പറമ്പിൽ പുഷ്പവൃഷ്ടി നടത്തിയാണ് സ്ത്രീകളും കുട്ടികളും സ്ഥാനാർഥിയെ സ്വീകരിച്ചു.

വികസന പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞും, മണ്ഡലത്തിൽ ഇനി നടത്താനുള്ള കാര്യങ്ങൾ ഏതെല്ലാമാണ്, മാറ്റങ്ങൾ എന്തെല്ലാം വേണം തുടങ്ങിയ കാര്യങ്ങളിലൂന്നിയാണ് സ്വീകരണ സ്ഥലങ്ങളിലെ സ്ഥാനാർത്ഥിയുടെ പ്രസംഗം. പത്തടിപ്പാലത്ത് നടന്ന സ്വീകരണ യോഗം നിരവധി യുവാക്കളുടെ സാന്നിധ്യം കൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു.  

പള്ളിത്താഴത്തും ഹൃദ്യമായ സ്വീകരണമുണ്ടായി. പുഞ്ചത്തോട്, സ്കൂൾപ്പറമ്പ് ജങ്ഷൻ, മുട്ടാർക്കടവ് ചക്യാടം വഴി ചെട്ടിമുക്കിൽ പര്യടനം എത്തി. ഹോട്ടൽ സീ പാർക്കിൽ നടന്ന, പ്രകടനപത്രിക പ്രകാശനത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. വൈകീട്ട് ഗ്ലാസ് കോളനിയിൽ നിന്ന് തുടങ്ങിയ പര്യടനം വടക്കേപുറം, നോർത്ത് കളമശ്ശേരി, പുത്തലം, സൗത്ത് കളമശ്ശേരി, മൂലേപ്പാടം, എച്ച്.എം.ടി. ജങ്ഷൻ, പള്ളിലാംകര,സൗത്ത് കളമശ്ശേരി, മൂലേപ്പാടം, എച്ച്.എം.ടി. ജങ്ഷൻ അടക്കമുള്ള പ്രദേശങ്ങളിലൂടെയായിരുന്നു. ജനങ്ങളെ നേരിൽ കണ്ടും അവരുടെ ആവശ്യങ്ങൾ കേട്ടറിഞ്ഞുമുള്ള സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് എല്ലാ ഭാഗത്തുനിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്.  

കർഷക തൊഴിലാളികളും സ്ത്രീകളും കുട്ടികളും യുവജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരാണ് ഓരോ സ്വീകരണ യോഗങ്ങളിലും സ്ഥാനാർത്ഥിയെ വരവേറ്റത്.  ജനമനസ്സുകളെ തൊട്ട് വോട്ടുറപ്പിച്ചുള്ള  പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ അണികളും വലിയ ആവേശത്തിലാണ്

Latest Videos
Follow Us:
Download App:
  • android
  • ios