പാലാരിവട്ടം പാലം പൊളിച്ചതെന്തിന്? വസ്തുതകള്‍ വിലയിരുത്തി വിദഗ്ധര്‍
Marketing Feature: അഴകുസുന്ദരമൂർത്തിയെന്ന ഐഐടി പ്രഫസർ പാലാരിവട്ടം പാലം റിപ്പോർട്ടിലൊരിടത്തും പണിക്കുപയോഗിച്ച സിമന്റിന്റെ അളവ് കുറവാണെന്ന് പറഞ്ഞിട്ടുമില്ല. വശങ്ങളിലെ കമ്പികളിലെ അകലം കൂടിയതും ബെയറിങ്ങുകൾ സ്ഥാപിച്ചത് കൃത്യമാകാത്തതുമാണ് പാലാരിവട്ടം പാലത്തിൽ വന്ന വിള്ളലിനു കാരണമായി മദ്രാസ് ഐഐടിയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്
കമ്പിയും സിമൻ്റുമില്ലാതെ പണിത പാലം എന്നായിരുന്നു പാലാരിവട്ടം പാലത്തെച്ചൊല്ലിയുള്ള വലിയ ആക്ഷേപം. എന്നാൽ ആ ആക്ഷേപത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും സാങ്കേതികത്തകരാറാണ് പാലത്തിനുണ്ടായിരുന്നതെന്നും എഞ്ചിനീയർമാരും വിദഗ്ധരും പറയുന്നു. സർക്കാരിൻ്റെയും വിദഗ്ധരുടേയും പഠനറിപ്പോർട്ടുകളിലൂടെത്തന്നെ ഇതിൻ്റെ വസ്തുതകൾ എന്തെന്ന് നമുക്കു പരിശോധിക്കാം.
സർക്കാരിനു വേണ്ടി മദ്രാസ് ഐഐടി നടത്തിയ പഠനറിപ്പോർട്ടിൽ കമ്പിയെപ്പറ്റി പറയുന്നത് "ഡ്രോയിങ്ങുകളിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ തന്നെ കമ്പികൾ പാലത്തിലും കൊടുത്തിട്ടുണ്ട്" എന്നാണ്.
അഴകുസുന്ദരമൂർത്തിയെന്ന ഐഐടി പ്രഫസർ പാലാരിവട്ടം പാലം റിപ്പോർട്ടിലൊരിടത്തും പണിക്കുപയോഗിച്ച സിമന്റിന്റെ അളവ് കുറവാണെന്ന് പറഞ്ഞിട്ടുമില്ല. വശങ്ങളിലെ കമ്പികളിലെ അകലം കൂടിയതും ബെയറിങ്ങുകൾ സ്ഥാപിച്ചത് കൃത്യമാകാത്തതുമാണ് പാലാരിവട്ടം പാലത്തിൽ വന്ന വിള്ളലിനു കാരണമായി മദ്രാസ് ഐഐടിയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തകരാറുവന്നിടത്ത് വേണ്ടത്ര അറ്റകുറ്റപ്പണി നടത്താനായിരുന്നു അവരുടെ നിർദ്ദേശം. കരാറുകാരൻ കരാറനുസരിച്ച് ആ അറ്റകുറ്റപ്പണികൾ സ്വന്തം ചെലവിൽ ചെയ്യാൻ സന്നദ്ധനായിട്ടും അത് വേണ്ടെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്?
മാത്രമല്ല പാലം പൂർണ്ണമായും പൊളിച്ചുപണിയും എന്നായിരുന്നു പ്രചരണമെങ്കിലും അടിത്തറയും തൂണുകളുമെല്ലാം പഴയതു തന്നെ നിലനിർത്തി തകരാറു കണ്ടെത്തിയ ഗർഡറുകളും സ്ളാബുകളും മാത്രം മാറ്റി വച്ചുള്ള അറ്റകുറ്റപ്പണി മാത്രമായിരുന്നു പാലാരിവട്ടം പാലത്തിൽ ഒടുവിൽ നടന്നത്. അപ്പോൾ കമ്പിയും സിമൻ്റും ഇല്ലാതെയാണ് പണിതതെങ്കിൽ അങ്ങിനെ പണിത അടിത്തറയും തൂണുമൊക്കെ നിലനിർത്തിയത് എന്തുകൊണ്ടാകും?
പാലത്തിൻ്റെ യഥാർത്ഥ ബലമറിയാനുള്ള ലോഡ് ടെസ്റ്റ് നടത്തേണ്ടെന്ന് സർക്കാർ വാശി പിടിച്ചതും 8 കോടിയിൽ താഴെ ചെലവിന്, അതും കരാർ പ്രകാരം കരാറുകാരനെക്കൊണ്ട് സൗജന്യമായി, തീർക്കാമെന്ന് മദ്രാസ് ഐഐടി കണ്ടെത്തിയ അറ്റകുറ്റപ്പണി ഇരട്ടിയിലേറെ തുകയുടേതാക്കി വിപുലീകരിച്ചതും എന്തുകൊണ്ടാകും? അറ്റകുറ്റപ്പണിക്കായി ടെണ്ടർ ഇല്ലാതെ ഭരണകക്ഷിയായ സിപിഎമ്മിൻ്റെ നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്കാണ് കരാർ കൊടുത്തത്. അറ്റകുറ്റപ്പണിയുടെ ബാദ്ധ്യത പഴയ കരാറുകാരനിൽ നിന്നും മാറ്റിയപ്പോൾ ഖജനാവിനുണ്ടായ 20 കോടിയോളം രൂപയുടെ നഷ്ടത്തിന് അരാണ് ഉത്തരവാദി? ഉദ്യോഗസ്ഥതലത്തിൽ ശ്രദ്ധിക്കേണ്ട സാങ്കേതിക പിഴവാണ് പാലത്തിലുണ്ടായതെങ്കിൽ അതിനെ ഒരു രാഷ്ട്രീയ അഴിമതിയാക്കി മാറ്റിയ കഥകളുടെ ലക്ഷ്യമെന്തായിരുന്നു? കെ.എം.മാണിയുടെ ബാർകോഴ, നോട്ടെണ്ണൽ കഥകളും നിയമസഭ തല്ലിത്തകർക്കലും പോലെ താൽക്കാലിക രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി മാത്രമായിരുന്നോ പൊതുജ്നത്തിൻ്റെ നികുതിപ്പണം കൊണ്ടുള്ള ഈ ചൂതാട്ടവും? അരോപണങ്ങളുടെ പുകമറയ്ക്കുള്ളിൽ വസ്തുതകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ നിരവധിയാണ്. കാലവും വിദഗ്ധാന്വേഷണവുമാണ് ഇവയ്ക്കുള്ള ശരിയായ ഉത്തരങ്ങൾ തരേണ്ടത്.
12 കൊല്ലം മുമ്പ് ഇ .ശ്രീധരൻ പണിത ഡൽഹി മെട്രോയുടെ രണ്ടു പാലങ്ങൾ തകർന്നു വീണ് 10 പേരോളം മരിച്ചതും ഈയിടെ തൃശൂരിൽ സർക്കാർ പണിത സ്കൂളിലേയും കണ്ണൂരിൽ സർക്കാർ പണിത ആശുപത്രിയുടേയും മേൽക്കൂര അടർന്നുവീഴാനിടയായതും വിമർശകർ ചൂണ്ടിക്കാട്ടുന്നു.